ഇതൊരു വല്ലാത്ത പറ്റിപ്പായിപ്പോയി; സര്‍ക്കാര്‍ നിങ്ങളെ പറ്റിച്ചേ...

സര്‍ക്കാര്‍ ജീവനക്കാരെ സര്‍ക്കാര്‍ പറ്റിച്ചു. സര്‍ക്കാര്‍ ജീവനക്കാരനാണെന്ന് കേട്ടാല്‍ ജനം ഇന്നു ചൂലെടുത്തടിക്കും. ജനത്തിന്റെ അടിയും കൊള്ളണം പുളിയും കുടിക്കണം എന്നാണ് സിപിഎം അനുഭാവികളായ ഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാരെയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പഠിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കഴിഞ്ഞ ദിവസം പുറത്തു വിട്ട ശമ്പള പരിഷ്‌ക്കരണ ടേബിള്‍ ശ്രദ്ധിക്കുക.
എല്‍ഡി ക്ലാര്‍ക്ക്: 19000 രൂപ ( നിലവില്‍ 13210)
പോലീസ് കോണ്‍സ്റ്റബിള്‍ 22200( നിലവില്‍ 10480)
ടീച്ചര്‍ 25200 ( നിലവില്‍ 13210)
ഹയര്‍സെക്കന്‍ഡറി ടീച്ചര്‍ 39500( നിലവില്‍ 20740)
ഇനി യഥാര്‍ത്ഥ വസ്തുത കേള്‍ക്കണോ? ഒരു എല്‍ഡി ക്ലാര്‍ക്കിന് ഇപ്പോള്‍ കിട്ടുന്ന ശമ്പളം 9940 + ഡിഎ 8990= 18930 രൂപ. പുതുക്കിയ ശമ്പളം 19000+ ഡിഎ 1700= 20700 രൂപ. അതായത് വര്‍ദ്ധനവ് വെറും 1700 ഇതാണ് വസ്തുത.
കാള പെറ്റെന്ന് കേട്ടപ്പോള്‍ കയറെടുത്ത പത്രക്കാരാരും വാസ്തവം ശ്രദ്ധിച്ചില്ല.അതേസമയം അത്താഴ പട്ടിണിക്കാരായ സര്‍ക്കാര്‍ ഓഫീസിലെ ദിവസവേതനക്കാരെ സര്‍ക്കാര്‍ സഹായിച്ചു. 330 രൂപ ദിവസേനെ കിട്ടിയിരുന്നവര്‍ക്ക് 470 രൂപ കിട്ടും. മേസ്തിരിയുടെ സഹായിക്ക് ദിവസം 1000 രൂപ കിട്ടുന്നുണ്ടെന്ന് ഓര്‍മ്മ വേണം,
സര്‍ക്കാര്‍ പറ്റിപ്പിന് പത്രങ്ങള്‍ ഓശാന പാടുമ്പോള്‍ കാര്‍ഷിക മേഖലയുടെ തകര്‍ച്ച അടുത്തറിയുന്നവര്‍ അന്തംവിട്ടുപോകും. റബര്‍ വിലയിടിവിനെതിരെ കോട്ടയത്ത് സമരം നടത്തുന്ന ജോസ് കെമാണി എം പിക്ക് പിന്തുണ വര്‍ദ്ധിച്ചു വരുന്നതിന്റെ രഹസ്യം മറ്റൊന്നല്ല. ഫലത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരെയും കര്‍ഷകരെയും ഒരുമിച്ച് പറ്റിക്കുകയായിരുന്നു.
മനോരമയും മാതൃഭൂമിയും പ്രസിദ്ധീകരിച്ച ശമ്പള പരിഷ്‌കകരണ വാര്‍ത്ത കണ്ട് ആരും സാധനങ്ങളുടെ വില കൂട്ടരുത്. കാരണം അത് അതിമനോഹരമായ ഒരു പറ്റിക്കലാണ്. സര്‍ക്കാര്‍ ജീവനക്കാരനെ പ്രാകരുത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha