കുഞ്ചാക്കോ ബോബനുമായി ദിലീപിന് അടുപ്പം കുറഞ്ഞു

കല്യാണരാമന്‍, ദോസ്ത്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളിലെ താരങ്ങളായ ദിലീപും കുഞ്ചാക്കോ ബോബനും അടുത്തിടെയായി ഒന്നിച്ച് അഭിനയിക്കുന്നില്ല. ഇരുവരും തമ്മില്‍ പിണക്കമില്ലെങ്കിലും ദിലീപ് കുഞ്ചാക്കോ ബോബനില്‍ നിന്ന് മാനസികമായി അകന്നെന്നാണ് അറിയുന്നത്. മഞ്ജുവാര്യരുടെ നായകനായി ഹൗ ഓള്‍ഡ് ആര്‍ യു വില്‍ അഭിനയിച്ചതോടെയാണ് ഇതെന്നും പറയുന്നു. അതിന് ശേഷം ഇരുവരെയും ഒന്നിപ്പിച്ച് ചിത്രമെടുക്കാന്‍ പല സംവിധായകരും പ്ലാന്‍ ചെയ്‌തെങ്കിലും നടന്നില്ല.
മഞ്ജുവിനെ നായികയാക്കരുതെന്ന് സംവിധായകന്‍ രഞ്ജിത്തിനോട് ഉള്‍പ്പെടെ താന്‍ ആവശ്യപ്പെട്ടിരുന്നെന്ന് ദിലീപ് മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതോടെ ആ ചിത്രം ഉപേക്ഷിച്ചു. എന്നാല്‍ പിന്നീട് മഞ്ജു അഭിനയിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് താരം പറഞ്ഞു. അതോടെയാണ് സത്യന്‍ അന്തിക്കാട് ഉള്‍പ്പെടെ മഞ്ജുവിനെ നായികയാക്കിയത്. റോഷന്‍ ആന്‍ഡ്രൂസിന് ദിലീപ് ഡേറ്റ് നല്‍കില്ലെന്നത് സിനിമയിലെ പരസ്യമായ രഹസ്യമാണ്. ദിലീപുമായുള്ള സൗഹൃദം കാരണം മമ്മൂട്ടി മഞ്ജുവിനെ തന്റെ നായികയും ആക്കില്ല.
അതേസമയം കുഞ്ചാക്കോ ബോബനുമൊത്ത് വേട്ട എന്ന ചിത്രത്തില്‍ അഭിനയിച്ചുവരുകയാണ് മഞ്ജുവാര്യര്‍. അതിന് ശേഷം ദീപുകരുണാകരന്റെ സിനിമയില്‍ അഭിനയിക്കും. നായികാ പ്രാധാന്യമുള്ള സിനിമയാണ്. ദിലീപ് കിംഗ്ലിയറിന്റെ തിരക്കുമായി ദുബയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha