നിസാം ശിക്ഷിക്കപ്പെട്ടു. എന്നാല്‍ കേരളത്തിലെ വന്‍കിട ഫ്‌ളാറ്റുകളില്‍ നടക്കുന്നതെന്താണ്?

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ പ്രധാന ഫ്‌ളാറ്റുകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് വേശ്യാലയങ്ങളും ഉന്നതരുടെ ക്ലബ്ബുകളുമായിട്ടാണ്, മൂന്നു കിടപ്പു മുറികളുള്ള ഒരു ഫ്‌ളാറ്റിന് 25,000 രൂപയാണ് മാസവാടക. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്താണ് ഏറ്റവുമധികം ഫ്‌ളാറ്റുകളുള്ളത്. കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റിയോട് അനുബന്ധിച്ചാണ് ഫ്‌ളാറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഐ.ടി കമ്പനികള്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്താല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സായി നല്‍കും. സ്ത്രീകളും പുരുഷന്‍മാരും ഒരേ ഫ്‌ളാറ്റിലായിരിക്കും താമസിക്കുക. ഇതില്‍ ഏറെ പേരും അവിവാഹിതരായിരിക്കും. വിവാഹിതരാണെങ്കില്‍ തന്നെ പങ്കാളി വിദേശത്തായിരിക്കും . ഐടി കമ്പനികള്‍ക്ക് തങ്ങളുടെ ജീവനക്കാര്‍ എവിടെ ആര്‍ക്കൊപ്പം താമസിച്ചാലും യാതൊരു പരാതിയുമില്ല അവര്‍ ജോലിയില്‍ മുടക്കം വരുത്തരുതെന്നു മാത്രമേയുള്ളൂ.
തൃശൂരിലെ ശോഭാസിറ്റിയില്‍ നടക്കുന്നതും സമാന സംഭവങ്ങളാണ്. ഉന്നതര്‍ താമസിക്കുന്ന ഫ്‌ളാറ്റുകളില്‍ ആര്‍ക്കും ആരെയും ചോദ്യം ചെയ്യാനാവില്ല. അങ്ങനെ ചോദ്യം ചെയ്താല്‍ ചന്ദ്രബോസിന്റെ അവസ്ഥ വരും.
പല ഫ്‌ളാറ്റുകളും മുന്തിയ പാര്‍ട്ടികളുടെ പഞ്ചനക്ഷത്ര ക്ലബ്ബുകളാണ്. ബാറുകള്‍ പൂട്ടിയതോടെ നഗരങ്ങളിലെ ഫ്‌ളാറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് ബാറുകളായിട്ടാണ്. ഇവിടങ്ങളില്‍ മയക്കുമരുന്ന് ആസ്വദിക്കുന്നവരുടെ എണ്ണവും കുറവല്ല.
വന്‍കിട ഫ്‌ളാറ്റുകളിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ താമസക്കാരുടെ ഇംഗിതങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കാറുള്ളത്. ചോദ്യം ചെയ്യുന്നവരുടെ പണി തെറിക്കുമെന്നതും ഉറപ്പാണ്
ഇത്തരം ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ തന്നെ ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ടെങ്കിലും അത്തരക്കാര്‍ക്ക് ഫ്‌ളാറ്റ് വിറ്റുപോകാന്‍ മാത്രമാണ് സാധിക്കുന്നത്. കാരണം ചോദ്യം ചെയ്താല്‍ ഒറ്റപ്പെടും. ഫ്‌ളാറ്റിനുള്ളില്‍ പ്രവേശിച്ചാല്‍ മുറിയടച്ചിട്ട് സ്വന്തം കാര്യം നോക്കുന്നതാണ് അഭികാമ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha