സരിതയുടെ കോള്‍ ഡീറ്റെയില്‍സ് ഐജി ജോസ് ശേഖരിച്ചതെന്തിന്?

സരിതാനായരുടെ ഫോണ്‍ രേഖകള്‍ ഐ.ജി , റ്റി.ജെ ജോസ് ശേഖരിച്ചതെന്തിന്? ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഐ ജിയായിരുന്ന ജോസിന് അത് ശേഖരിക്കേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം അത് ശേഖരിച്ചു. ആര്‍ക്കു വേണ്ടി?
ജോസ് രേഖകള്‍ ശേഖരിച്ചത് മുഖ്യമന്ത്രി സാക്ഷാല്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടിയാണ്. മലബാറുകാരനായ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് മുഖ്യമന്ത്രിക്കു വേണ്ടി രേഖകള്‍ സമര്‍പ്പിക്കാന്‍ ജോസിന് നിര്‍ദ്ദേശം നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ സേവന ദാതാക്കളില്‍ നിന്നും ഐജിയെന്ന നിലയില്‍ രേഖാ മൂലം ആവശ്യപ്പെട്ടാണ് അദ്ദേഹം രേഖകള്‍ സമ്പാദിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി രേഖകള്‍ കൈമാറുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രണ്ടക്ഷരത്താല്‍ പ്രമുഖനായ ഉന്നതന്‍ പ്രസ്തുത രേഖകള്‍ മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ നിന്നുള്ളവര്‍ എത്ര തവണ സരിതയെ വിളിച്ചു എന്നറിയുകയായിരുന്നു ലക്ഷ്യം. അക്കാലത്ത് മുഖ്യമന്ത്രിക്ക് സ്വന്തമായി ഫോണുണ്ടായിരുന്നില്ല. ജിക്കുമോന്റെയും ജോപ്പന്റെയും ഫോണില്‍ നിന്നായിരുന്നു മുഖ്യമന്ത്രി വിളിച്ചിരുന്നത്. സ്റ്റാഫിന്റെ ഫോണില്‍ നിന്നും മുഖ്യമന്ത്രി സരിതയെ വിളിച്ചിട്ടില്ലെന്ന ഇന്റലിജന്‍സ് ഡിജിപിയുടെ മൊഴി അടിസ്ഥാനമില്ലത്തതാണ്. സ്റ്റാഫിന്റെ ഫോണില്‍ നിന്നും സരിതക്ക് കോള്‍ കിട്ടുമ്പോള്‍ ആരാണ് വിളിക്കുന്നതെന്ന് ആര്‍ക്കറിയാം?
റ്റി.ജെ ജോസിനെ തിരുവനന്തപുരം കമ്മീഷണറാക്കിയത് മുഖ്യമന്ത്രിയാണ്. റ്റി. ജെ ജോസിന്റെ സഹോദരന്‍ റ്റിജെ മാത്യൂ ഐഎഎസുകാരനാണ്, അദ്ദേഹത്തിനും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ട്. പരമ്പരാഗത കോണ്‍ഗ്രസുകാരാണ് ഇവരുടെ കുടുംബം. ഇക്കാര്യം അറിയാവുന്നതു കൊണ്ടു തന്നെ രമേശ് ആഭ്യന്തരമന്ത്രിയായതോടെ ജോസിനെ പ്രധാന സ്ഥലങ്ങളില്‍ നിന്നും മാറ്റിയിരുന്നു. പിന്നീട് അദ്ദേഹം കോപ്പിയടി കേസില്‍ പ്രതിയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























