സിപിഎമ്മിനുള്ള തിരിച്ചടികള്‍ ടിപിയുടെ ആത്മാവിന്റെ വിലാപം മൂലമോ, കതിരൂരിന് പിന്നാലെ റ്റി.പിക്കേസും കേന്ദ്രം ഉറ്റുനോക്കുന്നു

പി. ജയരാജന്‍ സിബിഐ വലയില്‍ കുടുങ്ങിയതിനു പിന്നാലെ അടുത്തതാര്. റ്റി.പി ചന്ദ്രശേഖരന്‍ ഗൂഢാലോചനക്കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനിക്കും. റ്റി.പി ചന്ദ്രശേഖരനെ വധിച്ചതിന് പിന്നിലുള്ള ഗൂഢാലോചനയില്‍ സിപിഎമ്മിന്റെ മുന്‍നിര നേതാക്കള്‍ക്ക് പങ്കുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. തിരുവഞ്ചൂരാണ് കേസ് ഒതുക്കിക്കൊടുത്തത്.
കഴിഞ്ഞ ദിവസം കോഴിക്കോടെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കെ കെ രമ സന്ദര്‍ശിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം നല്‍കുകയായിരുന്നു. കോഴിക്കോടെത്തുന്ന മുഖ്യമന്ത്രിയെ കാണണമെന്ന് രമയെ ഉപദേശിച്ചത് ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കളാണ്. അതായത് റ്റി.പി കേസ് സിബിഐയ്ക്ക് വിടാന്‍ കോണ്‍ഗ്രസിന് താത്പര്യമുണ്ടെന്നര്‍ത്ഥം.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്ത് നല്‍കിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കൂടി സമ്മര്‍ദ്ദമുണ്ടെങ്കില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് രമ പറയുന്നത്.
റ്റി.പി ചന്ദ്രശേഖരന്‍ ഗൂഢാലോചന സിബിഐയെ കൊണ്ട് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്. കാരണം കതിരൂര്‍ മനോജ് വധക്കേസിനു പിന്നാലെ റ്റി പി കൂടി വന്നാല്‍ മലബാറില്‍ സിപിഎമ്മിന്റെ നില പരുങ്ങലിലാക്കാമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആലോചന. റ്റി.പി കേസിലെ ഗൂഢാലോചന പുറത്തു വന്നാല്‍ സിപിഎമ്മിലെ പ്രമുഖ നേതാക്കളുടെ നില പരുങ്ങലിലാവും.
സംസ്ഥാന സര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനം എടുത്തു നല്‍കാനാണ് ബിജെപിയിലെ ചില പ്രമുഖ നേതാക്കള്‍ കെ കെ രമയെ ഉപദേശിച്ചിരിക്കുന്നത്, വിവരം കോണ്‍ഗ്രസ് നേതാക്കളെയും അറിയിച്ചിട്ടുണ്ട്. സാഹചര്യം ഒത്തു വരികയാണെങ്കില്‍ സിപിഎമ്മിന്റെ സംസ്ഥാന നേതാക്കള്‍ കുരുങ്ങുക തന്നെ ചെയ്യും.
ചാണക്യ തന്ത്രവുമായി അമിത് ഷാ പിന്നാലെയുള്ളപ്പോള്‍ പാര്‍ട്ടി നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ നിലനില്‍പ്പിന്റെ പോരാട്ടം. ആരുടെ പൊക കണ്ടാലും മുഖ്യന് അടുത്ത ഭരണം പിടിക്കണം അത്രമാത്രം. ഈ തിരഞ്ഞെടുപ്പ് എന്തുകൊണ്ട് കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്നത് ഇതൊക്കെക്കൊണ്ടുകൂടിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha