സരിതയെ ഇറക്കിയത് ഇടതും ബാറുകാരും; പണം കൊടുത്ത് കാസറ്റും ഡയറിയും വാങ്ങി

സോളാര്‍വിഷയത്തില്‍ സരിതയെ കൊണ്ട് ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമെതിരെ പറയിച്ചത് ബാറുകാര്‍. ഉമ്മന്‍ചാണ്ടി ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചില്ലെങ്കിലും പറഞ്ഞത് ചാണ്ടിയായതിനാല്‍ ആരും വിശ്വസിച്ചില്ല. എന്നാല്‍ അതാണു സത്യം. തലസ്ഥാനത്തെ എം എല്‍എ യുടെ വീട്ടില്‍ കഴിഞ്ഞയാഴ്ച നടന്ന കൂടിയാലോചനയിലാണ് സോളാര്‍ വിഷയം അതിന്റെ പരമകാഷ്ടയിലെത്തിയത്. എന്നാല്‍ ബാബുവിനെ രാജി വയ്പ്പിക്കാന്‍ വേണ്ടിയാണ് ബിജുവിന്റെ വീട്ടില്‍ യോഗം നടന്നതെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണത്തില്‍ കഴമ്പില്ല.
എം എല്‍എയുടെ വീട്ടില്‍ നടന്ന യോഗത്തില്‍ ഇടതിലെ പ്രമുഖ നേതാവും പങ്കെടുത്തിരുന്നു. സോളാര്‍ സരിതയുടെ ഡയറിയും ചില വീഡിയോ ക്ലിപ്പിംഗുകളും എറണാകുളത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നും ചില ബാര്‍ ഉടമകള്‍ വില കൊടുത്തി വാങ്ങുകയായിരുന്നു. സരിതയെ പിടികൂടിയ അന്വേഷണ സംഘാംഗമാണ് എറണാകുളത്തെ പോലീസ് ഓഫീസര്‍ പിടികൂടിയ സരിതയുടെ കൈവശമുണ്ടായിരുന്ന രേഖകള്‍ കൈക്കലാക്കിയിരുന്നത്.
യുഡിഎഫ് സര്‍ക്കാരിനെ നാറ്റിച്ച് താഴെയിറക്കുകയാണ് ബാര്‍ ഉടമകളുടെ ലക്ഷ്യം, അടുത്ത തവണയും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഒരിക്കലും ബാര്‍ തുറക്കാനാവില്ലെന്ന് മനസിലാക്കിയതോടെയാണ് ഉമ്മന്‍ചാണ്ടിക്കെതിരായ നാറിയ കളിക്ക് ബാറുകള്‍ തയ്യാറായത്,. അതിന് സിപിഎമ്മിന്റെ പിന്തുണയും കിട്ടി. അതേസമയം ആരോപണത്തില്‍ വി എസിന് യാതൊരു പങ്കുമില്ല.
സരിതയെയും ബാര്‍ഉടമകള്‍ കണ്ടിരുന്നു. അവര്‍ക്കും പണം കൈമാറിയിട്ടുണ്ടെന്നാണ് സൂചന, ഇതിന്റെയെല്ലാം രേഖകള്‍ സംസ്ഥാന ഇന്റലിജന്‍സിന്റെ കൈയിലുണ്ട്. എംഎല്‍ എക്ക് അടുത്ത സര്‍ക്കാരില്‍ മന്ത്രിയാകണമെന്ന ആഗ്രഹം മാത്രമാണുള്ളത്. മദ്യ നിരോധനമല്ല മദ്യവര്‍ജ്ജനമാണ് തങ്ങളുടെ നയമെന്ന് സിപിഎം പ്രഖ്യാപിച്ച് കഴിഞ്ഞു. അതായത് എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ബാറുകള്‍ തുറക്കും,
വരും ദിവസങ്ങളില്‍ മുഖ്യമന്ത്രിക്ക് ഏറെ വേണ്ടപ്പെട്ട ഒരാളുള്‍പ്പെടെ സരിതയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തു വരുമെന്നാണ് സംസാരം. പിസിയും ഗണേഷും പിന്നാലെ ഉണ്ട് ചാണ്ടിച്ചായാ..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha