കല്‍പന-അനില്‍ ബന്ധം തകര്‍ത്തത് ബാംഗ്ലൂരിലെ ഫ്‌ളാറ്റ്

കല്‍പ്പനയും ഭര്‍ത്താവും സംവിധായകനുമായ അനിലും തമ്മിലുള്ള ബന്ധം തകരാന്‍ കാരണം ബാംഗ്ലൂരിലെ ഫ്‌ളാറ്റ്. അനിലിന്റെ ചില സിനിമകള്‍ ഓടാതിരുന്ന സമയത്താണ് ബാംഗ്ലൂരില്‍ ഫ്‌ളാറ്റ് വാങ്ങാന്‍ തീരുമാനിച്ചത്. കല്‍പനയുടെ പണത്തിനായിരുന്നു ഫ്‌ളാറ്റ് വാങ്ങിയത്. വാങ്ങുന്നതിന് മുമ്പ് ഇരുവരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ ഇത് അനില്‍ അട്ടിമറിച്ചെന്നാണ് ആക്ഷേപം. ഇതോടെയാണ് ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ച ഉണ്ടായതെന്നും പറയപ്പെടുന്നു.
കല്‍പനയുടെ മരണ സമയത്ത് അനില്‍ ഹിന്ദിസിനിമയുടെ ലൊക്കേഷനിലായിരുന്നു. ചിത്രീകരണത്തിന്റെ തിരക്ക് കാരണമോ, എന്താണെന്നറിയില്ല അദ്ദേഹം സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തിയില്ല. അതേസമയം ബാംഗ്ലൂരില്‍ ഫ്‌ളാറ്റ് വാങ്ങിയ ശേഷം അനില്‍ അവിടെയുള്ള ഏതോ ഒരു മലയാളി ഡോക്ടറുമായി അടുപ്പത്തിലായെന്നും അത് കല്‍പന അറിഞ്ഞതാണ് പ്രശ്‌നമെന്നും പറയുന്നു. എന്നാല്‍ ഡോക്ടര്‍ തന്നെ സുഹൃത്ത് മാത്രമാണെന്നാണ് അനില്‍ സുഹൃത്തുക്കളോടും ബന്ധുക്കളോടും വ്യക്തമാക്കി.
അനിലിന്റെയും കല്‍പ്പനയുടെയും ഇടയില്‍ നിന്ന ചിലരാണ് ഇവരുടെ ബന്ധം വഷളാക്കിയതെന്നും ആക്ഷേപമുണ്ട്. ബാംഗ്ലൂരിലെ ഡോക്ടര്‍ സുഹൃത്ത് മാത്രമായിരുന്നു. അവരെയും അനിലിനെയും ചേര്‍ത്ത് ചിലര്‍ നുണകളുണ്ടാക്കി. കല്‍പ്പനയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇത് വളരെ ചുരുക്കം പേര്‍ക്കേ അറിയാമായിരുന്നുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha