പെട്രോളിന് വിലകുറച്ചാല്‍ കോര്‍പ്പറേറ്റുകള്‍ പിണങ്ങും, മോഡി പെട്രോളിന് വിലകുറയ്ക്കാത്തത് അംബാനിമാരെ പേടിച്ച്

ലോകത്ത് ക്രൂഡ് ഓയിലിന് വിലകുറയുബോള്‍ ഇന്ത്യയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ പേരില്‍ തീവെട്ടിക്കൊള്ള. ഈ കൊള്ള നടത്തുന്നത് രാജ്യം ഭരിക്കുന്ന സര്‍ക്കാരെന്നതാണ് ഏറ്റവും വലി വിരോധാഭാസം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോല്‍ വിലവര്‍ദ്ധനയ്‌ക്കെതിരെ സമരം നടത്തിയിരുന്ന ഇന്നത്തെ ഗവണ്‍മെന്റ് അവരുടെ കാലത്ത് ലോകത്തിലെ എല്ലായിടത്തും വിലകുറയുബോളും ഇന്ത്യയില്‍ വിലകുറയ്ക്കാതെ കോര്‍പ്പറേറ്റുകളുടെ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണ്.
അംബാനിമാരെ പേടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന് വിലകുറയ്ക്കാത്തതെന്നാണ് ഉയരുന്ന ആക്ഷേപം. ഇന്ത്യയില്‍ പെട്രോളിയത്തിന് വിലകുറയ്ച്ചാല്‍ ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടാവുക അംബാനിക്കായിരിക്കും. രാജ്യത്തിലെ ജനങ്ങള്‍ കഷ്ടപെട്ടാലും മൊതലാളിമാര്‍ സുഖിക്കമെന്ന നയമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ലോകത്ത് ക്രൂഡ് ഓയിലിന് പലമടങ്ങ വില കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ പലമടങ്ങ് പെട്രോള്‍ഡീസല്‍ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. പെട്രോളിന് ഒരു രൂപയും ഡീസലിന് ഒന്നര രൂപയുമാണ് തീരുവ വര്‍ധന. പുതുവര്‍ഷം പിറന്നതില്‍ പിന്നെ ഇതു മൂന്നാം തവണയാണ് സര്‍ക്കാര്‍ തീരുവ കൂട്ടുന്നത്.
കഴിഞ്ഞ മാസങ്ങളിലും അടിക്കടി തീരുവ വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില അനുദിനം കുറയുന്നതിനിടെയാണിത്. ഇതുവഴി ഈ സാമ്പത്തിക വര്‍ഷം 14,000 കോടി രൂപയുടെ വരുമാന വര്‍ധനയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ധനക്കമ്മിക്ക് ചെറിയ പരിഹാരം കാണാന്‍ ഈ വര്‍ധനകൊണ്ട് കഴിയും.
തിങ്കളാഴ്ച എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും കുറക്കാനിരിക്കെ തീരുവ വര്‍ധിപ്പിച്ചതോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമായിരുന്ന നേരിയ ആശ്വാസവും കിട്ടാതെപോകും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ വീണ്ടും തീരുവ വര്‍ധിപ്പിക്കാനും ആലോചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha