Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം


റഷ്യയുടെ 'ഡൂംസ്ഡേ റേഡിയോ' വീണ്ടും മുഴങ്ങി ; രണ്ട് കോഡ് സന്ദേശങ്ങൾ കൈമാറി ; ഊഹാപോഹങ്ങൾ ശക്തം


ക്ലാസിക്കൽ ചെസ്സിൽ ലോക ചാമ്പ്യൻ ഗുകേഷിനെ തോൽപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അഭിമന്യു മിശ്ര


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു


സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുമ്പോള്‍ മന്ത്രി മാറി നില്‍ക്കേണ്ടതല്ലേ? കെമല്‍ പാഷയുടെ നിയമം ഉബൈദിനു ബാധകമല്ലേ? ജഡ്ജിമാരുടെ പശ്ചാത്തലം അന്വേഷിച്ചോ?

01 FEBRUARY 2016 01:32 AM IST
മലയാളി വാര്‍ത്ത.

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

കെ.എം.മാണിയുടെ രാജിയിലേക്ക് നയിച്ച കേരള ഹൈക്കോടതി ജഡ്ജി കെമല്‍ പാഷയുടെ 'സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണം' എന്ന പദപ്രയോഗവും സംസ്ഥാനത്തെ ഒരു മന്ത്രി അധികാരത്തിലിരിക്കുമ്പോള്‍ അവരുടെ തന്നെ നിയന്ത്രണത്തിലുളള വിജിലന്‍സ് മന്ത്രിക്കെതിരെ കേസ് അന്വേഷിച്ചാല്‍ അതെങ്ങനെ നിഷ്പക്ഷമായിരിക്കും എന്ന് ജനങ്ങള്‍ സംശയിച്ചാല്‍ അതിനെ ആര്‍ക്കും കുറ്റും പറയാനാവില്ലാ എന്നും അതിനാല്‍ ഇക്കാര്യത്തില്‍ മന്ത്രി തന്നെ തീരുമാനമെടുക്കട്ടെയെന്നുമുളള OP(CRL) No 376/2015 കേസില്‍ 9/11/2015-ല്‍ കെമല്‍ പാഷ നടത്തിയ പരാമര്‍ശമായിരുന്നു ധനമന്ത്രി കെ.എം.മാണിയുടെ രാജിയില്‍ കലാശിച്ചത്.

തെറ്റായ നിഗമനങ്ങളുടെ പേരില്‍ സ്വയം വിരമിച്ച തൃശൂര്‍ വിജിലന്‍സ് ജഡ്ജി ചെയ്തതിനേക്കാള്‍ ഹീനമായ നീക്കമായിരുന്നു കെമല്‍ പാഷ ചെയ്തത്. കേസില്‍ കക്ഷിയായ കെ.എം.മാണിയെ കേള്‍ക്കാതെ, കെ.എം.മാണിക്ക് നോട്ടീസ് പോലും നല്‍കാതെ സ്വന്തം രാഷ്ട്രീയ നിലപാടുകളുടെ പിന്‍ബലത്തില്‍ കെ.എം.മാണിക്കെതിരെ അനാവശ്യ പരാമര്‍ശങ്ങള്‍ ഹൈക്കോടതി ജഡ്ജി കെമല്‍ പാഷ നടത്തിയപ്പോള്‍ അത് ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍ തൃശൂര്‍ വിജിലന്‍സ് ജഡ്ജി ഇങ്ങനൊരുത്തരവ് ഇറക്കില്ലായിരുന്നു. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് എന്തുവേണമെങ്കിലും വിളിച്ചു പറയാം. ജില്ലാ ജഡ്ജിമാര്‍ അങ്ങനെയൊന്നും പറയരുതെന്നത് ഇരട്ട നീതിയല്ലേ? പ്രത്യേകിച്ചും കെമല്‍ പാഷയെ പോലുളള ജഡ്ജിമാര്‍ പ്രഖ്യാപിക്കുന്ന വിധിന്യായത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഡിവിഷന്‍ ബഞ്ച് പോലുമില്ല. അപ്പോള്‍ അദ്ദേഹത്തിന് എന്തുവേണമെങ്കിലും വിളിച്ചുകൂവാം. കെ.എം.മാണിയുടെ രാജിയില്‍ കലാശിച്ച കെമല്‍ പാഷയുടെ വിധിന്യായത്തിനുശേഷം നിരവധി പൊതുവേദികളില്‍ ഒരു ന്യായാധിപന് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ അദ്ദേഹം വിളിച്ചു കൂവി. എന്തിന് ശാശ്വതീകാനന്ദയുടെ മരണത്തെപ്പറ്റി വരെ അദ്ദേഹം പൊതു അഭിപ്രായം പറഞ്ഞു. ഹൈക്കോടതി ജഡ്ജി എന്ന നിലയില്‍ അദ്ദേഹത്തിന് ഊമക്കത്തുകള്‍ കിട്ടിയെന്നായിരുന്നു വെൡപ്പടുത്തല്‍-ഒരു ഹൈക്കോടതി ജഡ്ജിയും പറയാന്‍ പാടില്ലാത്ത കാര്യം.

നാളിതുവരെ ആരും (എന്തിന് കെ.എം.മാണി പോലും) ചോദ്യം ചെയ്യാത്ത വിധിന്യായമാണ് വിജിലന്‍സ് അന്വേഷണം നടക്കുമ്പോള്‍ അത്തരം പ്രതികള്‍ (accused) മന്ത്രിമാരായിരിക്കുന്നത് ഉചിതമല്ല എന്ന കെമല്‍ പാഷയുടെ വിധിന്യായം.

എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരായ തൃശൂര്‍ വിജിലന്‍സ് കോടതിക്കെതിരെയുളള ഹൈക്കോടതി വിധിയില്‍ OP( CRL) 43/2016ല്‍ 28/1/2016 ജസ്റ്റീസ് ഉബൈദിന്റെ വിധിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി വിധി രണ്ടുമാസത്തേയ്ക്ക് സ്റ്റേ ചെയ്‌തെങ്കിലും പത്തുദിവസത്തിനകം വിജിലന്‍സ് ഡയറക്ടറോട് കെ..ബാബുവിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സത്യത്തില്‍ ഏവരും കൊട്ടിഘോഷിച്ച കെ.എം.മാണിയുടെ രാജിയിലേക്ക് നയിച്ച കെമല്‍ പാഷയുടെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ കെ.ബാബു മന്ത്രിയായിരിക്കരുത്. അതല്ലേ ന്യായം. പ്രത്യേകിച്ചും എക്‌സൈസ് വകുപ്പ് മന്ത്രി എന്നനിലയിലും വിജിലന്‍സ് വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ തന്നെ പാര്‍ട്ടിക്കാരന്‍ എന്നനിലയിലും.

എന്നാല്‍ ഇക്കാര്യങ്ങളില്‍ ദൃശ്യമാധ്യമങ്ങളേയും അതിലെ ചാനല്‍ ചര്‍ച്ചക്കാരെയും ബാബു സ്വാധീനിച്ചുവെന്നും ആരും ഇതൊന്നും ഒരു വിഷയമാക്കുന്നില്ല എന്നതുമാണ് വയറ്റിപ്പിഴപ്പ് ചാനല്‍ക്കാരുടെ ഇന്നത്തെ അവസ്ഥ.
ഇതിനിടെ ഒരു കാര്യം കൂടി പ്രസക്തമാകുന്നു. കെമല്‍ പാഷയുടെ നിലപാടാണോ, ഉബൈദിന്റെ നിലപാടാണോ ശരി? കെമല്‍ പാഷയുടെ നിലപാടാണ് ശരിയെങ്കില്‍ ഉബൈദിന്റെ വിധിയും കെ.ബാബുവിന്റെ രാജിപിന്‍വലിക്കലും ധാര്‍മികമായും മന:സാക്ഷിപരമായും നിയമപരമായും തെറ്റ്. ഉബൈദിന്റെ കണ്ടെത്തലാണ് ശരിയെങ്കില്‍ കെമല്‍ പാഷയുടെ വിധിന്യായവും കെ.എം.മാണിയുടെ രാജിയും തെറ്റ്. ജില്ലാജഡ്ജിയെ വിമര്‍ശിച്ച് സ്വയം വിരമിക്കലിലേക്ക് നയിച്ച ഹൈക്കോടതി ജഡ്ജിമാര്‍- അവര്‍ ജില്ലാ ജഡ്ജിയെ പോലെ തെറ്റു ചെയ്താല്‍ അവരെ തിരുത്താന്‍ ആരുമില്ലേ?

O.P.(Crl). 376 of 2015

The State also. In a case like this, it is quite natural that the common man may entertain a feeling that there cannot be a proper investigation by a State Machinery when the accused, against whom fingers are pointed out, is continuing as a Minister. I have noted an instance wherein even the learned Advocate General had to be bypassed by the Director of Vigilance to obtain a legal opinion from outside. Of course, I am not finding fault with the Director of Vigilence on that score. I have gone through Ground K in the Original Petition, which says:-
'The opinion of the Advocate General of the State or any Law Officer under him was not attempted, since the accused is also the Law Minister of the State and the Director made an honest attempt to get the best opinion from other experts on the issue.'
Whether the common man should pay for that also? I am not making any further comments on it, as this Court is not invited to answer such questions. I am leaving that question to the conscience of the accused!

40. The main complaint forwarded by the learned Senior Counsel Sri. Kapil Sibal is that the court below has unnecessarily gone into the details of the materials collected by the investigating officer and has virtually entered some findings with regard to demand and acceptance etc. According to him those observations were not at all warranted for exercising the powers conferred on the court below within the meaning of Section 173(8) Cr.PC. On going through the matter, it seems that some how in his anxitey to justify the taking cognizance of the offence or of ordering a further investigation, the court below could have avoided those observations in detail. The court below could have avoided those observations. It is made clear that those observations made by the court below shall not have the effect of any finding entered by the court below on merits or any direction issued by the court below. Such observations made by the court below shall not prejudice the accused in O.P (Crl) No. 43 of 2016

Registration of F.I.R and investigation.
In the above circumstances, the impugned Ext. P6 order passed by the court below will stand suspended for a period of two months. The Director of Vigilance will complete the quick verification enquiry and submit report before thet rial court, within ten days from this date. Further course of action will be decided after the appearance of the patry respondents.


P. UBAID
JUDGE

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (4 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (4 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (4 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (5 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (6 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (6 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (6 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (7 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (7 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (7 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (7 hours ago)

കസ്റ്റഡി മര്‍ദ്ദനത്തില്‍ സ്വീകരിച്ച നടപടികള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ഫോണ്‍ ഹാക്കാക്കി പണം തട്ടുന്ന പുതിയ തട്ടിപ്പ്  (8 hours ago)

പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറി:പൊലീസ് സ്‌റ്റേഷന് മുന്നില്‍ യുവതികളുടെ പ്രതിഷേധം  (9 hours ago)

Malayali Vartha Recommends