ആര്യാടനുമായി ബാന്ധവം വേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയോട് ലീഗ്

ആര്യാടന്‍ മുഹമ്മദുമായി യാതൊരു അടുപ്പവും വേണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടിക്ക് പാണക്കാട് തങ്ങളുടെ നിര്‍ദ്ദേശം. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയില്‍ ആര്യാടനെ പങ്കെടുപ്പിച്ചതിനാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ അണികള്‍ തിരിഞ്ഞത്. ആര്യാടനുമായി അടുത്താല്‍ അണികള്‍ തിരിയുമെന്നാണ് ലീഗിന്റെ പക്ഷം.
പാണക്കാട് തങ്ങള്‍ക്കെതിരെയും ലീഗിനെതിരെയും കര്‍ശന നിലപാട് സ്വീകരിച്ചിരുന്ന ആര്യാടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ലീഗുമായി സഹകരിക്കുന്നത്. ഇത്തവണ ആര്യാടന്‍ മത്സരിക്കുന്നില്ല. പകരം ആര്യാടന്‍ ഷൗക്കത്താണ് മത്സരിക്കുന്നത്. ആര്യാടനെ പോലെ ഷൗക്കത്തും ലീഗിന്റെ പ്രഖ്യാപിത ശത്രുവാണ്. ലീഗിന്റെ കൂടി വോട്ടു വാങ്ങി ജയിക്കുന്ന ആര്യാടന്‍ ആവശ്യം കഴിയുമ്പോള്‍ അപമാനപ്പെടുത്തുകയാണെന്ന് ആരോപണമുണ്ട്.
പാണക്കാട് തങ്ങള്‍ ആത്മീയ നേതാവാണെന്നും മലബാര്‍ മേഖലയില്‍ ജാതീയമായ ചേരിതിരിവുണ്ടാക്കുന്നയാളാണെന്നും ആര്യാടന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. ഏടക്കരയില്‍ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ സ്വീകരണത്തില്‍ ആര്യാടന്‍ മുന്‍കൂട്ടി അറിയിക്കാതെയാണ് എത്തിയത്. എന്നാല്‍ കുഞ്ഞാലിക്കുട്ടി അദ്ദേഹത്തെ മുഖ്യാതിഥിയാക്കുകയായിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെതിരാണ് മലപ്പുറത്തെ മുസ്ലീം സമുദായം. അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളെല്ലാം തന്നെ മുസ്ലീം വിരുദ്ധമാണെന്നാണ് സമുദായംഗങ്ങള്‍ പറയുന്നത്. സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആര്യാടന്‍ മുഹമ്മദിനെതിരെ ഇടതു നീക്കം ശക്തമാകുമെന്നു തന്നെയാണ് കോണ്‍ഗ്രസ് നേതോത്വം വിശ്വസിക്കുന്നത്.
എന്നാല്‍ ആര്യാടന്റെ വിജയം ഉമ്മന്‍ചാണ്ടിക്ക് പ്രധാനമല്ല. ആര്യാടനെതിരെയാണ് ഉമ്മന്‍ചാണ്ടിയുടെ മനസ്. ഉമ്മന്‍ചാണ്ടി വിദേശത്ത് ചികിത്സയില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ ആര്യാടന്‍ മുഹമ്മദ് താല്കാലിക മുഖ്യമന്ത്രിയാകാന്‍ തീരുമാനച്ചിരുന്നു.
മദ്രസകളും പള്ളികളും പോലീസിനെ ഉപയോഗിച്ച് കൈയേറാന്‍ ആര്യാടന്‍ ശ്രമിക്കുന്നു എന്ന ആരോപണവും മലപ്പുറത്ത് ശക്തമാണ്, സരിതയ്ക്ക് അനുകൂലമായി കോടതി വിധിയുണ്ടായിട്ടും അത് നടപ്പിലാക്കാന്‍ പോലീസ് സമ്മതിക്കാത്തത് ആര്യാടന്റെ നിര്‍ബന്ധപ്രകാരമാണെന്ന് ലീഗ് നേതൃത്വം കരുതുന്നു. ആര്യാടനുമായി ബാന്ധവം വേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയോട് ലീഗ്
ആര്യാടന്‍ മുഹമ്മദുമായി യാതൊരു അടുപ്പവും വേണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടിക്ക് പാണക്കാട് തങ്ങളുടെ നിര്‍ദ്ദേശം. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയില്‍ ആര്യാടനെ പങ്കെടുപ്പിച്ചതിനാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ അണികള്‍ തിരിഞ്ഞത്. ആര്യാടനുമായി അടുത്താല്‍ അണികള്‍ തിരിയുമെന്നാണ് ലീഗിന്റെ പക്ഷം.
പാണക്കാട് തങ്ങള്‍ക്കെതിരെയും ലീഗിനെതിരെയും കര്‍ശന നിലപാട് സ്വീകരിച്ചിരുന്ന ആര്യാടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ലീഗുമായി സഹകരിക്കുന്നത്. ഇത്തവണ ആര്യാടന്‍ മത്സരിക്കുന്നില്ല. പകരം ആര്യാടന്‍ ഷൗക്കത്താണ് മത്സരിക്കുന്നത്. ആര്യാടനെ പോലെ ഷൗക്കത്തും ലീഗിന്റെ പ്രഖ്യാപിത ശത്രുവാണ്. ലീഗിന്റെ കൂടി വോട്ടു വാങ്ങി ജയിക്കുന്ന ആര്യാടന്‍ ആവശ്യം കഴിയുമ്പോള്‍ അപമാനപ്പെടുത്തുകയാണെന്ന് ആരോപണമുണ്ട്.
പാണക്കാട് തങ്ങള്‍ ആത്മീയ നേതാവാണെന്നും മലബാര്‍ മേഖലയില്‍ ജാതീയമായ ചേരിതിരിവുണ്ടാക്കുന്നയാളാണെന്നും ആര്യാടന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. ഏടക്കരയില്‍ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ സ്വീകരണത്തില്‍ ആര്യാടന്‍ മുന്‍കൂട്ടി അറിയിക്കാതെയാണ് എത്തിയത്. എന്നാല്‍ കുഞ്ഞാലിക്കുട്ടി അദ്ദേഹത്തെ മുഖ്യാതിഥിയാക്കുകയായിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെതിരാണ് മലപ്പുറത്തെ മുസ്ലീം സമുദായം. അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളെല്ലാം തന്നെ മുസ്ലീം വിരുദ്ധമാണെന്നാണ് സമുദായംഗങ്ങള്‍ പറയുന്നത്. സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആര്യാടന്‍ മുഹമ്മദിനെതിരെ ഇടതു നീക്കം ശക്തമാകുമെന്നു തന്നെയാണ് കോണ്‍ഗ്രസ് നേതോത്വം വിശ്വസിക്കുന്നത്.
എന്നാല്‍ ആര്യാടന്റെ വിജയം ഉമ്മന്‍ചാണ്ടിക്ക് പ്രധാനമല്ല. ആര്യാടനെതിരെയാണ് ഉമ്മന്‍ചാണ്ടിയുടെ മനസ്. ഉമ്മന്‍ചാണ്ടി വിദേശത്ത് ചികിത്സയില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ ആര്യാടന്‍ മുഹമ്മദ് താല്കാലിക മുഖ്യമന്ത്രിയാകാന്‍ തീരുമാനിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha