പിള്ള പത്തനാപുരത്തേക്ക്?
കെ.ബി. ഗണേഷ്കുമാര് നിയമസഭാംഗത്വം രാജിവച്ചത് ആര്.ബാലകൃഷ്ണ പിള്ളയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന് സൂചന. മകനില്‍ നിന്നും അച്ഛന് രാജി കത്ത് എഴുതി വാങ്ങുകയായിരുന്നുവെന്നും കേരള കോണ്‍ഗ്രസ് ബിയില്‍ ഗണേഷുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നു.
കുടുംബപ്രശ്നങ്ങള്‍ കാരണം മാനസികസമ്മര്‍ദ്ദം അനുഭവിച്ചുവന്ന ഗണേശന് എം.എല്‍.എ സ്ഥാനം ഒഴിയാനുള്ള മൂഡിലാണത്രേ. സിനിമയില്‍ സജീവമാകുകയാണ് ഗണേഷിന്റെ ലക്ഷ്യം.
ഗണേശന്റെ രാജി പിള്ള സ്വീകരിച്ചാല്‍ പതത്തനാപുരത്ത് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ പിള്ള മത്സരിക്കും. ജയിച്ചാല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി. രണ്ടായാലും പിള്ള മത്സരത്തിന്റെ മൂഡിലാണ്.
ഗണേശന് മന്ത്രിയാകുന്നതിനോട് യു.ഡി.എഫില്‍ ഒരു വിഭാഗത്തിന് താല്പര്യമില്ല. യു.ഡി.എഫുകാര്‍ ചേര്‍ന്നാണ് ഗണേശനെ പുറത്താക്കിയതും. എന്നാല്‍ പിള്ള ജയിച്ചു വന്നാല്‍ മന്ത്രിയാക്കുന്നതിനോട് യു.ഡി.എഫുകാര്‍ക്ക് യോജിപ്പാണുള്ളത്.
മുന്നോക്ക വികസന കോര്പ്പറേഷന് അധ്യക്ഷ സ്ഥാനം ക്യാബിനറ്റ് റാങ്കിലുള്ളതാണെങ്കിലും തനിക്ക് ശേഷം രാഷ്ട്രീയത്തിലെത്തിയ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ കൊടി വച്ച കാറില്‍ പാറിപറക്കുമ്പോള്‍ പിള്ളയുടെ മനസ്സിലുയരുന്ന വേദനകളാണ് വിവിധതരം പ്രതിഷേധങ്ങളുടെ രൂപത്തില്‍ പുറത്തു വരുന്നത്.
കേരള കോണ്‍ഗ്രസിന്റെ 50-ാം വാര്‍ഷികം നാടെങ്ങും ആഘോഷിക്കുമ്പോള്‍ മന്നത്തു പത്മനാഭന് കോട്ടയം തിരുനക്കരയില്‍ കേരള കോണ്‍ഗ്രസിന് തിരികൊളുത്തിയപ്പോള്‍ സന്നിഹിതനായിരുന്ന നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായ ബാലകൃഷ്ണപിള്ള പരിതാപകരമായ അവസ്ഥയിലാണ്.
എന്നാല്‍ മകനും അച്ഛനും തമ്മില്‍ യാതൊരു സൗന്ദര്യ പിണക്കവും നിലവിലില്ല. നേരത്തെ അച്ഛനുവേണ്ടി മന്ത്രിസ്ഥാനം ത്യജിച്ച മകന് അതേ മൂഡില്‍ തന്നെയാണ് ഇപ്പോഴും. പിള്ളയുമായുണ്ടായ പിണക്കങ്ങളാണ് തന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ഗണേശ് വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha