ബാറുവിട്ടപ്പോള്‍ എല്ലാവരും ചുവടുമാറ്റിയത് കഞ്ചാവിലേക്ക്... കഞ്ചാവുലേഹ്യം അപകടം..... പരീക്ഷിക്കരുതേ

ബാറുകള്‍ പൂട്ടിയതോടെ കേരളത്തില്‍ കഞ്ചാവ് ലേഹ്യത്തിന് വന്‍ ഡിമാന്റ്. വില വളരെ കൂടുതലായതിനാല്‍ അത്യാവശ്യക്കാര്‍ മാത്രമാണ് ലേഹ്യം വാങ്ങുന്നത്. 100 ഗ്രാം കഞ്ചാവ് ലേഹ്യത്തിന് 25,000 രൂപയാണ് വില. ആയുര്‍വേദമരുന്നിന്റെ മട്ടില്‍ കഴിക്കുകയാണെങ്കില്‍ ഒരു ടീസ്പൂണ്‍ കൊണ്ട് ഒരു ദിവസം ഫിറ്റായി കിടക്കാം.
ഇടുക്കി ജില്ലയിലെ കേരള തമിഴ്‌നാട് അതിര്‍ത്തിയിലാണ് കഞ്ചാവ് ലേഹ്യം വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നത്. കമ്പത്തും കമ്പംവെട്ടിലും ലേഹ്യം ഉത്പാദിപ്പിക്കുന്ന വൈദ്യന്‍മാര്‍ രാപകല്‍ ഭേദമന്യേ പ്രവര്‍ത്തിക്കുന്നുണ്ട്. ഗൂഡല്ലൂരില്‍ നിന്നാണ് കമ്പത്ത് കഞ്ചാവ് വരുന്നത്. ഗൂഡല്ലൂര്‍ കഞ്ചാവ് കൃഷിയുടെ തലസ്ഥാനമാണ്.
വിദേശ വിപണിയില്‍ കഞ്ചാവ് ലേഹ്യത്തിന് ആരാധകര്‍ ഏറിയതോടെയാണ് ഉത്പാദനം വര്‍ദ്ധിച്ചത്. കമ്പത്തും കമ്പമെട്ടിലും കഞ്ചാവ് ലേഹ്യ നിര്‍മ്മാണം അതീവരഹസ്യമായാണ് നടക്കുന്നത്. ആയുര്‍വേദ മരുന്നുകളുടെ ഉത്പാദനത്തിന്റെ മാതൃക തന്നെയാണ് കഞ്ചാവ് ലേഹ്യത്തിന്റെ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നത്. നിര്‍മ്മാണം തമിഴ്‌നാട്ടിലായതിനാല്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല.
അതേസമയം കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വന്‍തോതില്‍ കഞ്ചാവു കൃഷി വ്യാപിക്കുകയാണ്. വനം വകുപ്പും എക്‌സൈസും പേരിനു ചില നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും ഇതിനു യാതൊരു ഫലവുമുണ്ടായിട്ടില്ല. തൃശൂര്‍, ഏരുമേലി, ആലുവ തുടങ്ങിയ സ്ഥലങ്ങളില്‍ കഞ്ചാവു ലേഹ്യത്തിനും കഞ്ചാവിനും ആവശ്യക്കാര്‍ ഏറെയാണ്. വാഹനങ്ങളിലാണ് കഞ്ചാവു ലേഹ്യങ്ങള്‍ കടത്തുന്നത്. മുംബൈയിലേക്കും വാഹനങ്ങളില്‍ കഞ്ചാവുലേഹ്യം കൊണ്ടു പോകുന്നുണ്ട്. ആദിവാസികളുടെ സഹായത്തോടെയാണ് കഞ്ചാവു ലേഹ്യത്തിന്റെ ഉല്‍പാദനം നടക്കുന്നത്. എന്നാല്‍ ഇടുക്കി ജില്ലയിലെ പോലീസ് സംവിധാനം ആദിവാസികളുടെ കഞ്ചാവിലാണ് മനം മയങ്ങി കഴിയുന്നത്. അതുകൊണ്ടു തന്നെ യാതൊരു നടപടിയും ഇവര്‍ക്കെതിരെ സാധാരണ സ്വീകരിക്കാറില്ല. ഇടുക്കിയിലെ കഞ്ചാവു ലേഹ്യം എത്ര ഉന്നതര്‍ക്കാണ് വിതരണം ചെയ്യപ്പെടുന്നതെന്ന് കണ്ടറിയണം.
ഏതായാലും നിരവധി കുട്ടികള്‍ പ്രത്യേകിച്ച് കൗമാരക്കാര്‍ ക്യാരര്‍മാരായി കഞ്ചാവു വില്‍പ്പനയില്‍ സഹായിക്കുന്നുണ്ട്. നിരവധിപ്പേര്‍ പിടിക്കപ്പെടുന്നുണ്ടെങ്കിലും ആഡംബര ജീവിതത്തിനുള്ള പണം എളുപ്പത്തില്‍ സമ്പാദിക്കാമെന്നത് ഇവരെ ഇതിലേക്ക് ആകര്‍ഷിക്കുകയാണ്. അധികാരികള്‍ ഉണര്‍ന്നില്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും. നിശാന്തിനി കൊച്ചി കമ്മീഷ്ണര്‍ ആയിരിക്കെ ഡ്രീംസ് ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ ഡിജെ പാര്‍ട്ടിയില്‍ കിലോക്കണക്കിന് കഞ്ചാവ് പിടിച്ചിരുന്നു. പിന്നെ ആ കേസിന് എന്ത് സംഭവിച്ചുവെന്നറിയില്ല. ഏതായാലും ലേഹ്യം സൂപ്പറെന്നാണ് വാര്‍ത്ത. ഒന്നുപയോഗിക്കുന്നവന്റെ കാര്യം കട്ടപ്പുക അത്രമാത്രം. സൂക്ഷിക്കുക ചതിക്കപ്പെടാം...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha