സോളാര്‍ കത്തിക്കാന്‍ വിരമിച്ച ജഡ്ജി
സോളാര്‍ തട്ടിപ്പുകേസ് അന്വേഷിക്കുന്നതിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നതിന് കൂടിയാലോചനകള്‍ ശക്തമായി. കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള ജഡ്ജിയെ കണ്ടെത്താനുള്ള ചുമതല അഡ്വക്കേറ്റ് ജനറലിനെയാണ് മുഖ്യമന്ത്രി ഏല്‍പ്പിച്ചിരിക്കുന്നത്.
സിറ്റിംഗ് ജഡ്ജിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പാഴായതോടെയാണ് വിരമിച്ച ജഡ്ജിയെ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സിറ്റിംഗ് ജഡ്ജിയെ വേണമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിനോട് മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. സിറ്റിംഗ് ജഡ്ജിമാരെ പൈങ്കിളി കാര്യങ്ങള്‍ക്കായി വിനിയോഗിക്കരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശം ചൂണ്ടികാണിച്ചാണ് മുഖ്യമന്ത്രിയുടെ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളിയത്.
2005 മുതലുള്ള സോളാര്‍ ഇടപാടുകള്‍ അന്വേഷിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുള്ളത്. 2006 ല്‍ അധികാരത്തിലെത്തിയ അച്യുതാനന്ദന് മന്ത്രിസഭയിലെ ചില പ്രമാണിമാര്‍ക്ക് നേരെയും അന്വേഷണം വ്യാപിപ്പിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. സരിത- ബിജു തട്ടിപ്പു സംഘത്തിന് ഇടതുപക്ഷത്തെ പല ഉന്നതരുമായും ബന്ധമുണ്ടായിരുന്നു. ഭാര്യയുടെ കൊലപാതകം മൂടി വയ്ക്കാന്‍ ബിജുവിനെ സഹായിച്ചത് അന്നത്തെ ആഭ്യന്തര മന്ത്രിയുടെ ഓഫീസാണ്.
ഇടപാടില്‍ സര്‍ക്കാരിന് എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ എന്നതാണ് പ്രധാന അന്വേഷണ വിഷയം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന് യാതൊരു നഷ്ടവുമുണ്ടായിട്ടില്ല. ഇക്കാര്യം പുറത്തുവരുന്നതോടെ സോളാര്‍ പടക്കം നനഞ്ഞ് കുതിരുമെന്നും സര്‍ക്കാര്‍ കരുതുന്നു.
സോളാര്‍ അന്വേഷിക്കാന്‍ സിറ്റിംഗ് ജഡ്ജിയെ കിട്ടില്ലെന്ന് മലയാളി വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha