ലാന്റ് ലൈനുളിലും പ്രീ പെയിഡ് സംവിധാനം
ബി.എസ്.എന്‍.എല്ലിന്റെ ലാന്റ് ലൈന്‍ ഫോണുകളിലും പ്രീ പെയിഡ് സംവിധാനം ഏര്‍പെടുത്തുന്നു. അത്യാധുനിക സാങ്കേതിക വിദ്യ ഉള്‍പെടുന്ന ന്യൂജനറേഷന് നെറ്റ്വര്ക്കിംഗ് (എന്‍.എസ്.എന്‍)സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പ്രീ പെയിഡ് സംവിധാനം ഏര്‍പെടുത്തുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പിലാകും. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചു.
നിലവില്‍ ബി.എസ്.എന്‍.എല്ലിന്റെ മൊബൈല്‍ ഫോണുകളില്‍ മാത്രമാണ് പ്രീ പെയിഡ് സംവിധാനമുള്ളത്. ആദ്യ ഘട്ടത്തില്‍ പ്രധാന നഗരങ്ങളിലായിരിക്കും എന്‍.എസ്.എന്‍ സംവിധാനം വരുന്നത്. പദ്ധതി നടപ്പാക്കുന്നതിന് ആദ്യഘട്ടത്തില്‍ 400 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ 38000 എക്സ്ചേഞ്ചുകളില്‍ 28000വും ഗ്രാമീണ മേഖലയിലാണ്. ഇവര്‍ക്കടക്കം ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍.എസ്.എന്‍. നടപ്പാക്കുന്നത്. ഇതോടെ മൊബൈല്‍ നമ്പരും ലാന്‍ഡ് ഫോണ്‍ നമ്പരും ഒന്നാകും. വീടിനകത്ത് ലാന്‍ഡ് ഫോണ്‍, പുറത്ത് മൊബൈല്‍ എന്നതായിരിക്കും പ്രധാന ഗുണം.
ബി.എസ്.എന്‍.എല്ലിന്റെ വിവിധ ബില്ലുകള്‍ ഒന്നിച്ച് ഇ-മെയിലില്‍ നല്‍കുന്നതിനുള്ള സംവിധാനവും വൈകാതെ നിലവില്‍ വരും. നിലവില്‍ വ്യവസായ ഉപഭോക്താക്കള്‍ക്ക് ഈ സംവിധാനം നല്‍കുന്നുണ്ട്. വരുമാനത്തിന്റെ കാര്യത്തില്‍ കേരള സര്‍ക്കിളാണ് രാജ്യത്ത് ഒന്നാം സ്ഥാനത്ത്. 778 കോടി രൂപയാണ് കേരള സര്‍ക്കിളിന്റെ സംഭാവന. ഇത് ആകെ വരുമാനത്തിന്‍െറ 9.72 ശതമാനമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലും കേരള സര്‍ക്കിളായിരുന്നു മുന്നില്‍. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയിലൂടെ സംസ്ഥാനത്ത് ബി.എസ്.എന്‍.എല്ലിന് പുതുതായി 5,30,664 കണക്ഷനുകള്‍ ലഭിച്ചു.
https://www.facebook.com/Malayalivartha