വിളിച്ച വഴിയേ വാസന്‍ വന്നില്ലെങ്കില്‍ വാസനെ ചവിട്ടി പുറത്താക്കും

കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവര്‍കള്‍ക്കും മദ്യമന്ത്രി കെ ബാബു അവര്‍കള്‍ക്കും രാജ്യത്തിന്റെ പരമോന്നത അധികാരം പ്രഖ്യാപിക്കാന്ഡ സമയമായിരിക്കുന്നു. കാരണം മറ്റുള്ളവര്‍ കരത്തില്‍ കാണുന്നത് മാനത്ത് കാണാനുള്ള ബുദ്ധിയുള്ളവനാണ് ഇരുവരും. തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ് എസ് വാസനാണല്ലോ ഉമ്മന്‍ചാണ്ടിയെയും കെ ബാബുവിനെയും ആര്യാടന്‍ മുഹമ്മദിനെയും ചെവിക്ക് പിടിച്ച് കൂട്ടില്‍ കയറ്റിയത്. വാസന്‍ രാജി വച്ച് പോകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ വാസന്‍ പോയില്ല. അപ്പോള്‍ പിന്നെ സ്വന്തം കേസുകള്‍ എന്തു ചെയ്യും
ഉമ്മന്‍ചാണ്ടിയുടെതല്ലേ ബുദ്ധി. അദ്ദേഹം രണ്ട് വിജിലന്‍സ് കോടതികള്‍ പുതിയതായി തുടങ്ങാന്‍ വിജ്ഞാപനമിറക്കി,. ഒരെണ്ണം മൂവാറ്റുപുഴയിലും മറ്റേത് തലശ്ശേരിയിലും. ബാബുവിന്റെയും ചാണ്ടി-ആര്യാടന്‍ കറക്കുകമ്പനിയുടെയും കേസുകള്‍ എറണാകുളം ജില്ലയിലേതാണ്. എറണാകുളം ജില്ലയില്‍ വിജിലന്‍സ് കോടതി ഇല്ലാത്തതു കാരണമാണ് തൃശൂര്‍ വിജിലന്‍സിലേക്ക് കേസുകള്‍ പോയത്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയില്‍ പുതിയ കോടതി വന്നാല്‍ ബാബു മുതല്‍പേരുടെ കേസുകള്‍ എറണാകുളത്ത് തന്നെ കേള്‍ക്കും.
അഡീഷണല്‍ ജില്ലാ ജഡ്ജി പി മാധവനെ മൂവാറ്റുപുഴ കോടതിയുടെ ചുമതല ഏല്‍പ്പിച്ച് കഴിഞ്ഞത്് എറണാകുളത്തിനു പുറമേ ഇടുക്കി ജില്ലയുടെ ചുമതലയും അദ്ദേഹത്തിനുണ്ട്. അതായത് വാസന്‍ ഔട്ട് മാധവന്‍ ഇന്‍.
ഒരിക്കലും ഒരു പുതിയ കോടതിയിലെ ജഡ്ജി സര്‍ക്കാരിനെ പിണക്കാന്‍ ആഗ്രഹമില്ല. മാത്രവും കോടതിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ് മുഖ്യമന്ത്രിക്കെതിരെ ഉത്തരവിട്ട് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിക്കാന്‍ ഇത്തരമൊരു സാഹചര്യത്തില്‍ ആരും ശ്രമിക്കാറില്ലല്ലോ.
ഫലത്തില്‍ കേരള രാഷ്ട്രീയത്തില്‍ ഏറ്റവും ബുദ്ധി കുറഞ്ഞയാള്‍ കെ എം മാണിയാണെന്ന് പറയേണ്ടി വരും. അതുകൊണ്ടാണല്ലോ അദ്ദേഹം വിവാദത്തില്‍പെട്ടതും രാജി വച്ചതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha