സുകേശനും ചെന്നിത്തലയും തമ്മിലെന്ത് വ്യത്യാസമെന്ന് എ വിഭാഗം

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ പരാതിയുമായി എ ഗ്രൂപ്പ് ഹൈക്കമാന്റിലേക്ക് ഇതിന്റെ പ്രാരംഭ നടപടിയെന്നോണം എ ഗ്രൂപ്പ് തങ്ങളുടെ പരാതി എ കെ ആന്റണിയെ അറിയിച്ചു.
ബിജുരമേശിന്റെ സിഡിയാണ് എ ഗ്രൂപ്പിനെ അലോസരപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ കെ ബാബുവിനെ കേസില്‍ കുടുക്കാന്‍ രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചതായി ബിജുരമേശ് പറയുന്നുണ്ട്. സിഡിയുടെ ആദ്യ ഭാഗത്ത് ഒരു മന്ത്രി പറഞ്ഞിട്ടാമ് കെ ബാബുവിനെ കുടുക്കിയതെന്ന് ബിജുരമേശ് പറയുന്നുണ്ട്. ഇതേ ഭാഗമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. എന്നാല്‍ പുറത്തു വരാത്ത ഭാഗത്ത് രമേശ് ചെന്നിത്തലയുടെ പേര് സുവ്യക്തമായി ബിജുരമേശ് പറയുന്നുണ്ട്. സിഡി സര്‍ക്കാരിന്റെ കൈവശമുണ്ട്. എന്നാല്‍ പുറത്തു വിടാന്‍ തയ്യാറായിട്ടില്ല,
രമേശ് ചെന്നിത്തല തന്റെ ഭാഗം ന്യായീകരിക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം സമയക്കുറവുണ്ടെന്നു പറഞ്ഞ് ഒഴിവായി. രമേശിന്റെ നില പരുങ്ങലിലായിരിക്കുകയാണ്. ബിജു രമേശിന് പിന്നില്‍ ചെന്നിത്തലയാണെന്ന കാര്യം എ ഗ്രൂപ്പുകാര്‍ നേരത്തെയും പറഞ്ഞിരുന്നു.
കെ എം മാണിയെ കുരുക്കിയതും ചെന്നിത്തല തന്നെ, താന്‍ വിജിലന്‍സില്‍ ഇടപെടാറില്ലെന്ന് പറയുമ്പോഴും വിജിലന്‍സിനെ കൂട്ടിലടച്ച തത്തയാക്കിയ ആദ്യത്തെ ആഭ്യന്തരമന്ത്രി ചെന്നിത്തലയാണ്. വിശ്വസ്തരായ ഉദ്യോഗസ്ഥരെ തന്നെയാണ് ചെന്നിത്തല വിജിലന്‍സില്‍ നിയമിച്ചിരിക്കുന്നത്. എസ് പി സുകേശനും ചെന്നിത്തലയുടെ വിശ്വസ്തന്‍ തന്നെയാണ്. കണ്‍സ്യൂമര്‍ ഫെഡ് അഴിമതിക്കേസ് അന്വേഷിക്കുന്നത് സുകേശനാണ്. കണ്‍സ്യൂമര്‍ഫെഡ് കേസില്‍ ചെന്നിത്തലയുടെ വിശ്വസ്തന്‍ സിഎന്‍ ബാലകൃഷ്ണനെ വേണമെങ്കില്‍ അകത്താക്കാവുന്ന തരത്തില്‍ തെളിവുകളുണ്ട്.
ചെന്നിത്തലയ്ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെടില്ല. അങ്ങനെ സീറ്റ് നല്‍കുകയാണെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ചെന്നിത്തല അവകാശവാദം ഉന്നയിക്കുമെന്നാണ് എ ഗ്രൂപ്പിന്റെ സംശയം, ഇതിന് അവസരം നല്‍കാതിരിക്കാനാണ് എ ഗ്രൂപ്പിന്റെ ശ്രമം.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാനാണ് രമേശ് ചെന്നിത്തല ശ്രമിച്ചതെന്നാമ് ഐ ഗ്രൂപ്പിന്റെ വാദം. ഫലത്തില്‍ സുകേശനും ചെന്നിത്തലയും പ്രതിഷേധത്തിനുള്ള പ്രധാന കാരണം അഥവാ ഹൈക്കമാന്റ് സീറ്റ് നല്‍കുകയാണെങ്കില്‍ ഹരിപ്പാട് നിന്നും രമേശ് പരാജയപ്പെട്ടാലും അത്ഭുതമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha