പകപോക്കലോ...അടൂര്‍ പ്രകാശിനെ കോടതി വരാന്തയിലാക്കിയത് രമേശ് ചെന്നിത്തല

അടൂര്‍പ്രകാശിനെ കേസില്‍ കുടുക്കിയത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല. ബാര്‍ക്കോഴ കേസില്‍ തന്റെ പേര് ബിജുരമേശ് പറഞ്ഞതിനു പിന്നില്‍ അടൂര്‍പ്രകാശിന്റെ അനുമതിയുണ്ടെന്ന ധാരണയായണ് കാരണം . ഐ ഗ്രൂപ്പില്‍ രൂപം കൊണ്ട ഗ്രൂപ്പിനകത്ത് ഗ്രൂപ്പിന്റെ ഇരയായി തീര്‍ന്നിരിക്കുകയാണ് അടൂര്‍പ്രകാശ്. അതിനിടെ ഐ ഗ്രൂപ്പിനെ ശിഥിലമാക്കുന്നതിനായി കിട്ടുന്ന ഏതു അവസരവും ഉപയോഗിക്കാന്‍ തയ്യാറായി ഉമ്മന്‍ചാണ്ടി രംഗത്തുണ്ട്.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരിക്കെയാണ് പ്രകാശിനെതിരെ കോഴ ആരോപണം വന്നത്. കോണ്‍ഗ്രസ് നേതാവുകൂടിയായ റേഷന്‍ കടയുടമ ഭാരവാഹിക്ക് റേഷന്‍കട അനുവദിക്കുന്നതിന് 25 ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് പ്രകാശിനെതിരെയുള്ള ആരോപണം., ഇതില്‍ കോടതിയില്‍ നിന്നു ജാമ്യം നേടിയെങ്കിലും പ്രകാശ് വീണ്ടും മന്ത്രിയായതോടെ ഹര്‍ജിക്കാരന്‍ കോടതിയെ രണ്ടാമതും സമീപിച്ച് തുടരന്വേഷണ ഉത്തരവ് വാങ്ങുകയായിരുന്നു, ഹര്‍ജിക്കാരന്‍ കേസില്‍ ഉറച്ചു നില്‍ക്കുകയാണ്, അബ്ദുറഹ്മാനും തന്റെ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു.
കേസില്‍ കഴമ്പില്ലെന്നും എഴുതി തള്ളണമെന്നും കാണിച്ചാണ് വിജിലന്‍സ് എസ് പി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഡയറക്ടര്‍ ഫയലില്‍ മേല്‍ എന്തു ചെയ്യണമെന്ന് അറിയുന്നതിനായി ആഭ്യന്തര വിജിലന്‍സ് മന്ത്രിയെ സമീപിച്ചുവെന്നാണ് രഹസ്യവിവരം. ആഭ്യന്തരമന്ത്രി ഫയല്‍ നിയമോപദേശത്തിന് അയക്കാന്‍ നിര്‍ദ്ദേശം നല്‍കി. പരാതിക്കാരന്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ കേസ് എഴുതി തള്ളാനാവില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഫയലില്‍ എഴുതുകയായിരുന്നു.
ചെന്നിത്തല ഇത്തരത്തില്‍ പകരം വീട്ടുമെന്ന് അടൂര്‍പ്രകാശിന് നന്നായറിയാം. ബിജുരമേശ് അടൂര്‍ പ്രകാശ് പറയുന്നതിന് അപ്പുറത്തേക്ക് പോകില്ലെന്ന് രമേശ് ചെന്നിത്തലയ്ക്കും അറിയാം. ഇനി താന്‍ നേരിടാന്‍ പോകുന്ന വിചാരണകാലത്തിന്റെ സംവിധായകന്‍ ചെന്നിത്തലയാണെന്ന് മനസിലാക്കി കൊണ്ടു തന്നെ അങ്കത്തട്ടില്‍ പുതിയ ആയുധങ്ങള്‍ മാറ്റിയെടുക്കുകയാണ് അടൂര്‍പ്രകാശ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha