ഇനി യുദ്ധമില്ല, സമാധാനം.... മെയില് പുതിയ സര്ക്കാര് ബാറുകള് തുറക്കും

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം സുപ്രീംകോടതി ശരി വച്ചതോടെ സര്‍ക്കാരിനെതിരെയുള്ള യുദ്ധമുറകളെല്ലാം അവസാനിപ്പിക്കാന്‍ ബാറുടമകള്‍ തീരുമാനിച്ചു, അടുത്ത് അധികാരത്തിലെത്തുന്ന സര്‍ക്കാരിനെ പ്രീണിപ്പിച്ച് ബാറുകള്‍ തുറക്കുകയാണ് ലക്ഷ്യം. അടുത്ത സര്‍ക്കാര്‍ ഇടതു മുന്നണിയുടേതായിരിക്കുമെന്നാണ് കരുതുന്നതെങ്കിലും വിഎസിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്താനാണ് ബാറുടമകള്‍ ശ്രമിക്കുന്നത്. പിണറായിക്ക് ലാവ്‌ലിന്‍ കേസ് വിനയാകുമെങ്കില്‍ തോമസ് ഐസകിനെ മുഖ്യമന്ത്രിയാക്കാനാണ് ശ്രമം. ഐസകിനെ രംഗത്തിറക്കിയാല്‍ ക്രൈസ്തവ സമുദായത്തെ കൈയിലെടുക്കാമെന്നും മധ്യതിരുവിതാംകൂറില്‍ പാര്‍ട്ടിക്ക് കൂടുതല്‍ വേരുറപ്പിക്കാമെന്നും സിപിഎം കേന്ദ്ര നേതൃത്വം കരുതുന്നുണ്ട്. ധനമന്ത്രിയായിരുന്ന ഐസക് വിവിധ നയ പരിപാടികളിലൂടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
വിഎസാണെങ്കില്‍ ബാര്‍ തുറക്കുന്ന കാര്യം എളുപ്പമായില്ലെന്നാണ് ബാര്‍ ഉടമകളുടെ കണക്കുകൂട്ടല്‍. ഒരു കാരണവശാലും .യുഡിഎഫിനെ അധികാരത്തിലെത്തിക്കാതിരിക്കാനാണ് ബാറുടമകള്‍ ശ്രമിക്കുന്നത്. വിഎം സുധീരനെങ്ങാനും മുഖ്യമന്ത്രിയായാല്‍ ഭാവിയെ കുറിച്ച് ആലോചിക്കാന്‍ പോലുമാകില്ലെന്നാണ് ബാറുകാരുടെ ആശങ്ക. യുഡിഎഫ് തിരിച്ചു വന്നാല്‍ തന്നെ മദ്യനയം തിരുത്തില്ലെന്നും ബാറുകാര്‍ കരുതുന്നു.
യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ഇക്കുറിയെറിയുക കോടികളായിരിക്കും. ഇതില്‍ അധികവും മദ്യത്തിന്റെ മണമുള്ള പണമായിരിക്കും,. മദ്യ നിരോധനമല്ല മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്ന് സിപിഎം പ്രഖ്യാപിച്ചു കഴിഞ്ഞു. വിഎസാണ് അവശേഷിക്കുന്ന പ്രശ്‌നം. അദ്ദേഹം മുഖ്യമന്ത്രിയാകാതിരുന്നാല്‍ അക്കാര്യത്തില്‍ തീരുമാനമാകും. പിണറായിക്ക് ലാവ്‌ലിനില്‍ തട്ട് കിട്ടരുതേ എന്നു പ്രാര്‍ത്ഥിക്കുന്നതും ബാറുകാര്‍ തന്നെയാണ്. 23 നാണ് ലാവ്‌ലിന്‍ കേസ് ഹൈക്കോടതി പരിഗണിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha