എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ടു! എവിടെ വച്ച്? വരാന്തയില്‍

റബര്‍ വിലതകര്‍ച്ച പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ എംപിമാരുടെ യോഗം വിളിക്കാമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ് പോലെ...
റബര്‍ വിലയിടിവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ വന്നു കണ്ട യുഡിഎഫ് എംപിമാരെ ഓഫീസില്‍ കാണാന്‍ പോലും നരേന്ദ്രമോഡി സമ്മതിച്ചില്ല. ഒടുവില്‍ പാര്‍ലമെന്റിന്റെ വരാന്തയില്‍ തന്നെ കണ്ട എംപിമാരോട് പ്രധാനമന്ത്രി പറഞ്ഞത്, പരിശോധിക്കാം എന്നു മാത്രമാണ്. യോഗം വിളിക്കണം എന്നായിരുന്നു എംപിമാരുടെ ആവശ്യം. ഇത് പ്രധാനമന്ത്രി അംഗീകരിച്ചില്ല. കേരള കോണ്‍ഗ്രസ് ബുധനാഴ്ച റബര്‍ വിലയിടിവിനെതിരെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്നുണ്ടെന്നറിഞ്ഞാണ് കോണ്‍ഗ്രസ് എംപിമാര്‍ തിരക്കിട്ട് പ്രധാനമന്ത്രിയെ വരാന്തയില്‍ കണ്ടത്. ഇവര്‍ക്കൊപ്പം ജോസ് കെ മാണിയുമുണ്ടായിരുന്നു.
റബറിന്റെ നോട്ടം ജോസ് കെ മാണി ഒറ്റയ്ക്ക് കൊണ്ടു പോകുന്നതിലുള്ള സങ്കടമാണ് കോണ്‍ഗ്രസ് എംപിമാര്‍ക്കുള്ളത്. കോട്ടയത്ത് ജോസ് കെ മാണി നടത്തിയ നിരാഹാര സമരം വിജയം കണ്ടതിനെ തുടര്‍ന്നാണ് ഇത്. നരേന്ദ്രമോഡി കേരളത്തിലെ എംപിമാര്‍ക്ക് അനുവദിച്ചത് അഞ്ചുമിനിറ്റ് മാത്രമാണ്. എംപിമാര്‍ രേഖാമൂലം യാതൊന്നും നല്‍കാതിരുന്നതിനാല്‍ അപേക്ഷ പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഇതാണ് മലയാളികളുടെ സഹജമായ സ്വഭാവം. സഹപ്രവര്‍ത്തകന്‍ ക്രെഡിറ്റ് എടുക്കുമെന്നു കണ്ടാല്‍
കോണ്‍ഗ്രസുകാര്‍ കാലുവാരും. മകളുടെ താലിയറ്റാലും സാരമില്ല മരുമകന്‍ ചത്താല്‍ മതിയെന്നാണ് കോണ്‍ഗ്രസ് യുവ തുര്‍ക്കികളുടെ നിലപാട്. കേരള കോണ്‍ഗ്രസ് എമ്മിന്റെ നേട്ടമായി റബര്‍ വിഷയം മാറരുത് എന്നതു മാത്രമാണ് കോണ്‍ഗ്രസിനു മുമ്പിലുള്ള ഒരേയൊരു അജണ്ട. ബുധനാഴ്ചയാണ് കേരള കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് മാര്‍ച്ച് കെഎം മാണിയാണ് നേതൃത്വം നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha