സുധീരാ, ശ്രീകുമാറിനോട് ഇതു വേണ്ടായിരുന്നു

നോട്ടുമാലയായും അല്ലാതെയും കിട്ടിയ കോടികള്‍ കെപിസിസി ഓഫീസിലെ ലോക്കറില്‍ ഭദ്രമായി സൂക്ഷിക്കുന്ന വിഎം സുധീരന്‍ പക്ഷേ ജനരക്ഷായാത്രയുടെ സമാപന ചടങ്ങില്‍ ഗാനമേള നടത്തിയ എംജി ശ്രീകുമാറിന് പ്രതിഫലം നല്‍കാത്തത് വിവാദമായി,
ജനരക്ഷായാത്ര സര്‍ക്കാര്‍ പരിപാടിയല്ലാത്തതിനാല്‍ താന്‍ ആരോട് പരാതി പറയുമെന്നറിയാതെ വിഷമിക്കുകയാണ് ശ്രീകുമാര്‍. പൊതുവേ കോണ്‍ഗ്രസ് അനുഭാവം പുലര്‍ത്തുന്നതുകൊണ്ടാണ് ശ്രീകുമാറിനെ സുധീരന്റെ യാത്രാ സമാപനത്തിന് പാട്ടു പാടിക്കാന്‍ തീരുമാനിച്ചത്. സുധീരന്‍ നേരിട്ടാണ് ശ്രീകുമാറുമായി സംസാരിച്ചത്. ചില ചില്ലറ മോഹങ്ങള്‍ ശ്രീകുമാറിനുണ്ടെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ കേരളത്തില്‍ തുടര്‍ച്ചയായി അധികാരത്തില്‍ വരാന്‍ സാധ്യതയില്ലാത്തതു കാരണം മോഹം നടക്കാനിടയില്ല. രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്ന് തനിക്ക് കിട്ടണമെന്നായിരുന്നു ശ്രീകുമാറിന്റെ മോഹം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയ കാലം മുതല്‍ ശ്രീകുമാര്‍ ഇതിനു വേണ്ടി ശ്രമിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആരും അദ്ദേഹത്തെ സഹായിച്ചില്ല.
പ്രതിഫലം ഇനിയും കിട്ടിയില്ലെങ്കില്‍ താന്‍ പോലീസുകേസു കൊടുക്കുമെന്നാണ് ശ്രീകുമാറിന്റെ ഭീഷണി. അതിനിടെ ശംഖുമുഖത്ത് പന്തലിട്ടവര്‍ക്കും പണം കിട്ടിയില്ലെന്ന് പരാതിയുണ്ട്. പണം കിട്ടാത്തതാണോ അതോ വാങ്ങിയവര്‍ കൊടുക്കാത്തതാണോ എന്ന സംശയം ചിലര്‍ പുലര്‍ത്തുന്നുണ്ട് . ഏതായാലും ഇക്കാര്യത്തില്‍ സുധീരന്‍ വായ തുറന്നിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha