ഇടതുവരുന്നതോടെ മാര്‍ട്ടിന് കുശാല്‍.... മാണിയെ വെട്ടിയ ചാണ്ടി ഒടുവില്‍ സാന്റിയാഗോ മാര്‍ട്ടിനെ രക്ഷിച്ചു

ബാറില്‍ കുരുക്കി കെ എം മാണിയെ ഔട്ടാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒടുവില്‍ സാന്റിയാഗോ മാര്‍ട്ടിനെയും ജോണ്‍ കെന്നഡിയെയും സഹായിച്ചു. ഇതര സംസ്ഥാന ലോട്ടറി തട്ടിപ്പ് കേസില്‍ അന്യസംസ്ഥാന ലോട്ടറി മാഫിയകളായ മാര്‍ട്ടിനെയും കെന്നഡിയെയും സഹായിച്ചു. ഇതര സംസ്ഥാന ലോട്ടറി തട്ടിപ്പ് കേസില്‍ അന്യ സംസ്ഥാന ലോട്ടറി മാഫിയകളായ മാര്‍ട്ടിനെയും കെന്നഡിയെയം സഹായിച്ചത് മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന ധനനിയമവകുപ്പുകളാണ്. ഇതോടെ മാണി നടത്തിവന്ന മാര്‍ട്ടിന്‍ വിരുദ്ധ സമരം ജലരേഖയായി ജയരേഖയായി തീര്‍ന്നു.
മാര്‍ട്ടിനും കെന്നഡിയും ഉള്‍പ്പെടെയുള്ള ഭാഗ്യക്കുറി മാഫിയയ്‌ക്കെതിരെ 24 കേസുകളില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചിരുന്നു. സിബിഐയുടെ വാദഗതികള്‍ തന്നെയാണ് ഒടുവില്‍ ജയിച്ചത്. സിബിഐയുടെ റിപ്പോര്‍ട്ട് സ്വീകരിക്കാതിരിക്കാനുള്ള ബലം സര്‍ക്കാരിന്റെ വാദങ്ങള്‍ക്കില്ലെന്നാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയത്.
മാര്‍ട്ടിനും കെന്നഡിയ്ക്കും അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ചത് ദുര്‍ബലമായ വാദങ്ങളാണ്. 2005 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് കേരള ടാക്‌സ് ഓണ്‍ ലോട്ടറീസ് ആക്ട് 2005 പ്രകാരം ഇതര സംസ്ഥാന ഭാഗ്യക്കുറിക്ക് വില്പനാധികാരം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമവിധേയമായ പ്രിന്റ് ലോട്ടറികളാണ് സംസ്ഥാനത്തുടനീളം വിറ്റഴിച്ചു കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിലേയ്ക്കടയ്‌ക്കേണ്ട നികുതിയും ഇവര്‍ അടച്ചിരുന്നു. മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഉടമ ജോണ്‍ കെന്നഡിയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ വില്‍പനാധികാരം നല്‍കിയത്.
എന്നാല്‍ ഭാഗ്യക്കുറികള്‍ വ്യാജമാണെന്നും അവര്‍ സാധാരണക്കാരെ പറ്റിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ പിന്നീട് എതിര്‍വാദം ഉയര്‍ത്തി. പ്രസ്തുത വാദം നിലനില്‍ക്കുന്നതല്ലെന്നാണ് സിബിഐ കണ്ടെത്തിയത്. സര്‍ക്കാര്‍ തന്നെ അംഗീകാരം നല്‍കിയ ഭാഗ്യക്കുറി എങ്ങനെ വ്യാജമാകുമെന്നാണ് സിബിഐ ചോദിച്ചത്.
ഇനി എഴുകേസുകള്‍ മാത്രമാണ് മാര്‍ട്ടിനും കെന്നഡിക്കുമെതിരെ സംസ്ഥാനത്ത് നിലവിലുള്ളത്. അത് ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ തീര്‍പ്പാക്കാനുള്ള വൈദഗ്ദ്ധ്യം മാര്‍ട്ടിനും കെന്നഡിക്കുമുണ്ട്. മാര്‍ട്ടിനെതിരെ നിയമയുദ്ധം നടത്തേണ്ടിയിരുന്നത് ഉമ്മന്‍ചാണ്ടിയുടെ രണ്ടു വകുപ്പുകളാണ് ; ധനവും നിയമവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha