പൃഥ്വിരാജും ആര്‍.എസ് വിമലും അകന്നു

നടന്‍ പൃഥ്വിരാജും എന്നു നിന്റെ മൊയ്തീനിന്റെ സംവിധായകന്‍ ആര്‍.എസ്. വിമലും മാനസികമായി അകന്നു. പൃഥ്വിയുടെ പുതിയ പ്രോജക്ടായ കര്‍ണന്റെ സംവിധാന ചുമതലയില്‍ നിന്നും വിമലിനെ മാറ്റാന്‍ പൃഥ്വി ആലോചിക്കുന്നു.
ബുധനാഴ്ച കേരളകൗമുദി പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ് സംവിധായകനെയും നടനെയും തമ്മില്‍ തെറ്റിച്ചത്. എന്നു നിന്റെ മൊയ്തീനില്‍ സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച മൂന്നു ഗാനങ്ങള്‍ ഒഴിവാക്കാന്ഡ പൃഥ്വി ആവശ്യപ്പെട്ടെന്നാണ് വാര്‍ത്ത. ഇക്കാര്യം തന്നെ അറിയിച്ചത് സംവിധായകന്‍ ആര്‍എസ് വിമലാണെന്നും രമേശ് നാരായണന്‍ വെളിപ്പെടുത്തിയിരുന്നു. ഗാനങ്ങള്‍ ഒഴിവാക്കാന്‍ പൃഥ്വി ആവശ്യപ്പെട്ട വാര്‍ത്ത ശരിയായിരുന്നു എന്നാല്‍ രഹസ്യമായി ഇത് കൈകാര്യം ചെയ്യാനാണ് വിമലിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ വിമല്‍ അത് പരസ്യമാക്കി. ഗായകന്‍ പി.ജയചന്ദ്രനെ കൊണ്ട് പാടിച്ചതിലും പൃഥ്വക്ക് വിരോധമുണ്ടെന്നും വിമല്‍ പറഞ്ഞതായി രമേശ് നാരായണന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ജയചന്ദനും രമേശ് നാരായണനും മികച്ച ഗായകനും സംഗീത സംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചു.
മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിക്ക് നഷ്ടമായതും അദ്ദേഹത്തിന്റെ ധിക്കാരപൂര്‍വ്വമായ പെരുമാറ്റം കാരണമായിരുന്നു. എന്നു നിന്റെ മൊയ്തീനെ മികച്ച ചിത്രമായി തെരഞ്ഞെടുക്കാത്തതിന്റെ കാരണവും ഇതായിരുന്നു. സംവിധായകന്‍ ആര്‍ എസ് വിമലും പൃഥ്വിരാജിന്റെ സ്വഭാവം അനുകരിച്ചു തുടങ്ങിയതോടെയാണ് വിമലിനും പാര പണിഞ്ഞത്. തലമുതിര്‍ന്ന സംവിധായകരെയും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരെയും തീരെ ഗൗനിക്കാത്ത പ്രകോതമാണ് പൃഥ്വിയുടേത്. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി എന്നു പറഞ്ഞതു പോലെയാണ് ചിത്രത്തിലില്ലാതിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ അവാര്‍ഡ് നേടിയത്.
പൃഥ്വിരാജിന്റെ സംവിധായകര്‍ അദ്ദേഹത്തിന്റെ വീട്ടു ജോലിക്കാരെ പോലയാണ്. ചില ഐപിഎസുകാരുടെ വീടുകളില്‍ ജോലിക്ക് നില്‍ക്കുന്ന പോലീസുകാരെ പോലെ. വിമലിനോടുള്ള വിശ്വസ്തതയാണ് പൃഥ്വിരാജിന് നഷ്ടമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha