കായല്‍ നികത്താനറിയാമോ? പ്രകടന പത്രിക എഴുതാം

യുഡിഎഫിന്റെ പ്രകടനപത്രിക തയ്യാറാക്കുന്നതിനായി നിലം-കായല്‍ നികത്തുകാരുടെയും വനംകൊളളക്കാരുടെയും അപേക്ഷ സര്‍ക്കാര്‍ ക്ഷണിക്കുന്നു. പ്രത്യേകിച്ച് യൊഗ്യതയൊന്നും ആവശ്യമില്ല. അതത് വിഷയങ്ങളില്‍ മിടുക്കനാണെന്ന് തെളിയിക്കണമെന്നു മാത്രം. മെത്രാന്‍ കായല്‍ പോലെ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ എല്ലാ കായലുകളും നികത്തുമെന്നാണ്് പ്രധാന വാഗ്ദാനം. സംസ്ഥാനത്ത് ഉഗ്രതാപമേറ്റ് ആളുകള്‍ മരിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റാല്‍ വനങ്ങളെല്ലാം മുറിച്ച് നാട്ടിന്‍പുറമാക്കും. കായല്‍ നികത്തുന്നതില്‍ പിഎച്ച് ഡി നേടിയവര്‍ അടുത്തതായി നോക്കുന്നത് കടല്‍ നികത്താനാണ്.
വിഎം സുധീരന്‍ മാത്രമാണ് കോണ്‍ഗ്രസിന് മുമ്പിലുള്ള ഏക പ്രതിബന്ധം. അദ്ദേഹം മത്സരിച്ച് തോല്‍ക്കുകയാണെങ്കില്‍ കെ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയും. എംഎല്‍എയാവാന്‍ കൊള്ളാത്തവന്‍ എങ്ങനെയാണ് സംസ്ഥാനത്ത് പാര്‍ട്ടിയെ നയിക്കുക എന്ന ന്യായം ഉന്നയിച്ചായിരിക്കും സുധീരന്റെ കടയ്ക്കല്‍ കത്തി വയ്ക്കും. ഇത് കണ്ടറിഞ്ഞാവണം സുധീരന്‍ മത്സരവിരം പ്രഖ്യാപിക്കാതിരിക്കുന്നത്. വിഎസ് അച്യുതാനന്ദന്‍ രംഗം വിട്ടാല്‍ സംസ്ഥാനം കുട്ടിച്ചോറാകുമെന്നാണ് യുവ തലമുറ പറയുന്നത്. പിന്നീട് വനം കൊള്ളക്കാരുടെയും കായല്‍ നികത്തുകാരുടെയും കാലമായിരിക്കും.
മെത്രാന്‍ കായല്‍ നികത്തലില്‍ മാത്രം മറിഞ്ഞത് കോടികളാണ്. പണമിടപാടില്‍ ഇടതു വലതു വ്യത്യാസമൊന്നുമില്ല. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും ഒരുമിച്ചിരുന്ന കായല്‍ നികത്താന്‍ ഉത്തരവ് നല്‍കിയെന്നാണ് ദോഷൈകദ്യക്കുകള്‍ പറയുന്നത്. ഏതായാലും വരാന്‍ പോകുന്നത് സൂര്യതാപത്തിന്റെ കാലമാണ്. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഭയം വേണ്ട കാരണം അവര്‍ എയര്‍കണ്ടീഷനില്‍ നിന്നും എയര്‍ കണ്ടീഷനിലേക്കാണല്ലോ യാത്ര ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha