കോണ്‍ഗ്രസിന് സംഭവിക്കാന്‍ പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് സ്വകാര്യ ഏജന്‍സി

സിറ്റിംഗ് സീറ്റുകളില്‍ പലതും പൊട്ടിത്തകരുമെന്നും യുഡിഎഫിന്റേത് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരിക്കുമെന്നും ഹൈക്കമാന്റ് നിയോഗിച്ച രഹസ്യാന്വേഷണ ഏജന്‍സി എഐസിസി വൃത്തങ്ങളെ അറിയിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതൊന്നും വിശ്വസിക്കാതെ ഹൈക്കമാന്റ് നേരിട്ട് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കുറ്റാന്വേഷണ ഏജന്‍സിയുടെ കേരള സര്‍ക്കാരിന്റെ സാധ്യതയെ കുറിച്ച് പഠിക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തീര്ത്തും ജനപിന്തുണയില്ലെന്നാണ് പ്രാഥമിക ചട്ടത്തില്‍ നടന്ന പഠനത്തില്‍ പറയുന്നത്. കെ.സി. ജോസഫ്, കെ ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ മന്ത്രിമാര്‍ക്കൊന്നും യാതൊരു സാധ്യതയുമില്ല. ഉമ്മന്‍ചാണ്ടി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും അത് അഴിമതിക്ക് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. സ്വജനപക്ഷപാതവും വര്‍ഗീയതയും ഉമ്മന്‍ചാണ്ടിക്ക്‌മേല്‍ ആരോപിക്കപ്പെടുന്നു. കേരളത്തിലെ റിപ്പോര്‍ട്ടിലുള്ള സമൂഹം കോണ്‍ഗ്രസില്‍ നിന്നകന്നതായും റിപ്പോര്‍ട്ടിലുണ്ട്.
കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റു വാങ്ങുന്നതിനുമുമ്പ് ചില മന്ത്രിമാരെ ഇത്തവണ മത്സരരംഗത്ത് നിന്നും ഒഴിവാക്കിയാലെന്തെന്നും കോണ്‍ഗ്രസ് ഹൈക്കമാന്റ് ആലോചിക്കുന്നുണ്ട്. കെ.സി. ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മണ്ഡലത്തില്‍ നിന്നു തന്നെ എതിര്‍ ശബ്ദം ഉയരുന്നുണ്ട്. കെ ബാബു ഒരു കാരണവശാലും ജയിക്കാനിടയില്ലെന്നും ഹൈക്കമാന്റിന് വിവരം കിട്ടി. തിരുവനന്തപുരം സെന്‍ട്രയിലും കോണ്‍ഗ്രസിന്റെ നില പരിതാപകരമാണ്. ഇത്തരം ദുരന്തം എങ്ങനെയാണ് വന്നു ചേര്‍ന്നതെന്ന് ആലോചിച്ച് ബേജാറാവുകയാണ് കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം.
സമഗ്രമായ അഴിച്ചു പണിയായിരിക്കും ഹൈക്കമാന്റ് നടത്തുക കോണ്‍ഗ്രസിനെക്കാള്‍ സീറ്റുകള്‍ ഘടകകക്ഷികള്‍ പിടിക്കുമെന്നാണ് ഹൈക്കമാന്റിന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha