എന്തേ അന്നൊന്നും മിണ്ടിയില്ല.... ഗാഡ്ഗിലിനെ കയറൂരി വിട്ടത് ഫ്രാന്‍സിസ് ജോര്‍ജ്

നാടിന് നന്മ ചെയ്യാന്‍ അരനൂറ്റാണ്ട് വേണ്ടെന്ന് പറഞ്ഞ മുന്‍ എം പി ഫ്രാന്‍സിസ് ജോര്‍ജിന് അഞ്ചു വര്‍ഷം കൊണ്ട് ഇടുക്കി ജില്ലയെ കുളമാക്കിയ കഥ ഇതാ. ഫ്രാന്‍സിസ് ജോര്‍ജ് എം.പിയായിരുന്ന കാലത്താണ് കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ പാരിസ്ഥിതിക പഠനങ്ങള്‍ ഇടുക്കി ഉള്‍പ്പെടെയുള്ള ജനവാസ മേഖലകളില്‍ നടത്തിയത്. ഇടുക്കി എംപിയായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ് ഇതിനെതിരെ ഒരക്ഷരം മിണ്ടിയില്ല. കാരണം അദ്ദേഹം കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലായിരുന്നു. ജോസഫ് ഗ്രൂപ്പ് അക്കാലത്ത് ഇടതു പക്ഷത്തായിരുന്നു. ഇടതു പക്ഷ ബുദ്ധിജീവിയായ ഫ്രാന്‍സിസ് ജോര്‍ജിന് ഗാഡ്ഗിലിനെയും കസ്തൂരി രംഗനെയും വിമര്‍ശിച്ചാല്‍ തനിക്ക് മോശമാണെന്ന വികാരമാണുണ്ടായിരുന്നത്. പി.ടി തോമസും ഇതേ നിലപാടാണ് പിന്തുടര്‍ന്നത്.
ഇടുക്കിയിലെ ഒരു റബര്‍മരത്തെ പോലും സ്‌നേഹിക്കാത്ത എംപിയായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ്. ഇപ്പോള്‍ കര്‍ഷകസ്‌നേഹം അഭിനയിക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ് കെ എം മാണിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് കര്‍ഷക സ്‌നേഹം അഭിനയിച്ചുകൊണ്ടാണ്. കെ എം മാണിയുടെ അരനൂറ്റാണ്ടു കാലത്തെ പ്രവര്‍ത്തന പരിചയമാണ് ഫ്രാന്‍സിസ് ജോര്‍ജ് ചോദ്യം ചെയ്യുന്നത്.
ഗാഡ്ഗില്‍, കസ്തൂരി രംഗന്ഡ റിപ്പോര്‍ട്ടുകളെ നേരേ ചൊവ്വേ ചോദ്യം ചെയ്യുക പോലും ചെയ്തിട്ടില്ല. ഫ്രാന്‍സിസ് ജോര്‍ജ് ഇന്നേവരെ. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പ്രധാനമന്ത്രിയെ പോലും കണ്ടിട്ടില്ലദ്ദേഹം. ഇടുക്കിയെ സംബന്ധിക്കുന്ന വിഷയങ്ങളിലെല്ലാം നിസംഗതാ മനോഭാവമാണ് ഫ്രാന്‍സിസ് ജോര്‍ജ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തില്‍ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ നടപ്പിലാക്കിയത് കെ എം മാണിയാണ്. കര്‍ഷകനു വേണ്ടി ചെറുവിരല്‍ അനക്കാന്‍ പോലും ത്രാണിയില്ലാത്തയാളാണ് ഇടുക്കിയിലെ മുന്‍ എം.പി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha