കൃഷ്‌ണപിള്ള സ്‌മാരകം; സി.പി.എം കലാപത്തിനെന്ന് രഹസ്യ റിപ്പോര്‍ട്ട്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ കല്ലെറിഞ്ഞ് മുഖം നഷ്ടപ്പെട്ട് നില്‍ക്കുന്ന സി.പി.ഐ(എം) സംസ്ഥാന വ്യാപകമായി കലാപം അഴിച്ചുവിടാന്‍ സാധ്യതയെന്ന് പോലീസ് റിപ്പോര്‍ട്ട്. ആലപ്പുഴ മുഹമ്മയിലെ സഖാവ് കൃഷ്‌ണപ്പിള്ളയുടെ സ്‌മാരകം തീവെച്ച് നശിപ്പിച്ചത് ദുരൂഹമാണെന്നും പോലീസ്. ഇതിന്റെ പേരില്‍ കലാപം അഴിച്ചുവിടാനാണത്രേ സി.പി.എം പദ്ധതി. ജില്ലാ ആസ്ഥാനങ്ങളില്‍ കലാപത്തിനുള്ള സാധ്യത പോലീസ് തള്ളികളയുന്നില്ല.
സഖാവ് കൃഷ്‌ണപ്പിള്ളയുടെ സ്‌മാരകം തകര്‍ത്തത് ആരാണെന്ന് പോലീസിന് സംശയമുണ്ട്. മുഖ്യമന്ത്രിക്കെറിഞ്ഞ കല്ല് പോലെ ഇതും ദുരൂഹമായി തുടരുകയാണ്. ഏതായാലും സി.പി.എം ഇത്തരമൊരു വൈകാരിക പ്രവൃത്തിക്ക് തയ്യാറാകില്ലെന്ന് പോലീസ് കരുതുന്നു. എങ്കിലും സ്‌മാരകം തകര്‍ത്തത് കോണ്‍ഗ്രസ് ആണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമവും പോലീസ് തള്ളികളയുന്നില്ല.
സി.പി.എമ്മിന്റെ ശക്തി ദുര്‍ഗമായ മുഹമ്മയില്‍ ചെന്ന് സഖാവ് കൃഷ്‌ണപിള്ളയുടെ സ്‌മാരകം തകര്‍ക്കാനുള്ള ശക്തി കോണ്‍ഗ്രസ്സുകാര്‍ക്കുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ പോലും വിശ്വസിക്കില്ല.
കണ്ണൂരിലെ കല്ലേറിനുശേഷം തകര്‍ന്നു നില്‍ക്കുകയാണ് സി.പി.എം. സോളാര്‍ ഉപരോധം പൊടുന്നനെ നിര്‍ത്തിവച്ചതിലൂടെ പഴിയേറ്റ പാര്‍ട്ടി കല്ലേറിലൂടെ ചെന്നെത്തിയത് വലിയൊരു പ്രതിസന്ധിയിലാണ്. കല്ലെറിഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ ഇമേജ് വര്‍ദ്ധിപ്പിച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ഒരു കല്ലുകൊണ്ട് മുഖ്യമന്ത്രിയുടെ തൂക്കം നൂറുകിലോ കൂടുകയും ചെയ്‌തു.
സഖാവ് കൃഷ്‌ണപിള്ളയുടെ സ്‌മാരകം തകര്‍ത്ത് സംസ്ഥാനം മുഴുവന്‍ പ്രതിഷേധം അഴിച്ചുവിടാന്‍ സി.പി.എം തയ്യാറായികൂടെന്നില്ലെന്നാണ് പോലീസിന്റെ നിഗമനം. സി.പി.എമ്മിലെ വിഭാഗീയതയാണ്‌സ്‌മാരകം തീവെച്ചതിന് പിന്നിലെന്ന് രമേശ് ആരോപിച്ചത് വി.എസ്-പിണറായി യുദ്ധം ലക്ഷ്യമിട്ടാണ്. എന്നാല്‍ രമേശിന്റെ പ്രസ്‌താവനക്കെതിരെ വി.എസും,പിണറായിയും രംഗത്തുവന്നു.
കൃഷ്‌ണപിള്ള ഒളിവില്‍ താമസിച്ചതും പാമ്പുകടിയേറ്റു മരിച്ചതും അഗ്നിക്കിരയായ സ്‌മാരകത്തിലാണ്.
https://www.facebook.com/Malayalivartha