Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കെ. ബാബു, അടൂര്‍ പ്രകാശ്, ബെന്നി ബഹന്നാന്‍, കെ.സി. ജോസഫ്, എ.ടി. ജോര്‍ജ്... തന്നെ തൊട്ടവനെല്ലാം സുധീരന്‍ പണികൊടുത്തതിങ്ങനെ

30 MARCH 2016 02:32 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ മൈന്‍ഡ് ചെയ്യാതിരുന്ന സകലര്‍ക്കും അദ്ദേഹം ധീരമായ പണികൊടുത്തു. എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബു, റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്, എം.എല്‍.എ. ബെന്നി ബഹന്നാന്‍, മന്ത്രി കെ.സി. ജോസഫ്, എംഎല്‍എ എ.ടി. ജോര്‍ജ്...
സുധീരനെ എന്നും ധിക്കരിച്ച ആളാണ് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കെ. ബാബു. ബാര്‍ കോഴ അഴിമതി വന്നയുടന്‍ ബാബുവിനോട് രാജിവയ്ക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബാബു സുധീരനെ കളിയാക്കുകയാണ് ചെയ്തത്. പരസ്യമായി സുധീരനെ തള്ളിക്കളയുകയും ചെയ്തു. പിന്നീട് ബാബുവിനോട് സുധീരന്‍ മിണ്ടാത്ത അവസ്ഥവരെയായി.
സുധീരന്റെ കണ്ണിലെ കരടായി നിന്നയാളാണ് രമേശ് ചെന്നിത്തലയുടെ പഴയ വിശ്വസ്തനായ അടൂര്‍ പ്രകാശ്. ബിജു രമേശുമായി ഏറെ അടുപ്പമുള്ളയാളാണ് അടൂര്‍ പ്രകാശ്. ഇവരുടെ മക്കള്‍ തമ്മിലുള്ള വിവാഹവും ചര്‍ച്ചയായി. ഇത്രയും അടുപ്പമുള്ളയാളാണ് സര്‍ക്കാരിനെതിരെ തിരിഞ്ഞത്. മാത്രമല്ല ചെന്നിത്തലയെപ്പോലും സംശയദൃഷ്ടിയിലാക്കി. ഇതോടെ ചെന്നിത്തലയും പ്രകാശിനോടെതിരായി. സ്വകാര്യ മുതലാളിമാര്‍ക്ക് ഭൂമി പതിച്ച് നല്‍കിയതിനെതിരെ സുധീരന്‍ പരസ്യമായി എതിര്‍ത്തു. ഇതിനെതിരെ പ്രകാശ് രംഗത്ത് വന്നതെല്ലാം സുധീരന്‍ മനസില്‍ വച്ചു.
ഉമ്മന്‍ചാണ്ടിയുടെ എല്ലാ കൊള്ളരുതായ്മയ്ക്കും കൂട്ടു നിന്ന അനുയായിയാണ് ബെന്നി ബഹന്നാന്‍. പലപ്പോഴും സര്‍ക്കാരിനെ നിലനിര്‍ത്തിയതും ബഹന്നാനാണ്. സോളാറില്‍ സരിതയുമായി ധാരണയിലെത്തിയത് ബഹന്നാനാണെന്ന് സരിത തന്നെ പറഞ്ഞു. കേരളം കണ്ട വലിയ അഴിമതിക്ക് ചുക്കാന്‍ പിടിച്ച ബഹന്നനുള്ള ശിക്ഷയാണ് സുധീരന്‍ നല്‍കിയത്.
ആള് സിമ്പിളാണെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് കുട പിടിക്കുന്ന ആളാണ് കെസി ജോസഫ്. ഉമ്മന്‍ ചാണ്ടിയ്ക്കായി പരസ്യമായും രഹസ്യമായും സുധീരനെ തള്ളി പറഞ്ഞിരുന്നു. പ്രായവും പലതവണ മത്സരിച്ചതും കാരണമാക്കിയാണ് ജോസഫിനെ സുധീരന്‍ വെട്ടിയത്.
പാറശാലയിലെ എ.ടി. ജോര്‍ജിനു പാരയായത് അദ്ദേഹത്തിന്റെ വഴിവിട്ട ബന്ധങ്ങളാണ്. കോണ്‍ഗ്രസുകാര്‍ക്ക് നാണക്കേടായ ആളിന് സീറ്റ് നല്‍കേണ്ടെന്നാണ് വാദം.
കോന്നി, തൃക്കാക്കര, തൃപ്പൂണിത്തുറ, ഇരിക്കൂര്‍, പാറശാല മണ്ഡലങ്ങളിലെ സിറ്റിങ് എംഎല്‍എമാരാണ് ഇവര്‍. ഈ എംഎല്‍എമാര്‍ക്കെതിരായി സുധീരന്‍ രംഗത്തിറക്കുന്നത് കറകളഞ്ഞ യുവ നേതാക്കളേയാണ്. കോന്നിയില്‍ അടൂര്‍ പ്രകാശിനു പകരം പി. മോഹന്‍രാജ്, തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനു പകരം എന്‍. വേണുഗോപാല്‍, ഇരിക്കൂരില്‍ കെ.സി. ജോസഫിനു പകരം സതീശന്‍ പാച്ചേനി, തൃക്കാക്കരയില്‍ ബെന്നി ബഹന്നനു പകരം പി.ടി. തോമസ്, പാറശാലയില്‍ എ.ടി. ജോര്‍ജിനു പകരം നെയ്യാറ്റിന്‍കര സനല്‍ അല്ലെങ്കില്‍ മരിയാപുരം ശ്രീകുമാര്‍ എന്നിവരെയാണു സുധീരന്‍ നിര്‍ദേശിച്ചത്. സുധീരന്റെ നിര്‍ദ്ദേശത്തിന് യുവ നേതാക്കളുടെ പിന്തുണയുമുണ്ട്.
അതേസമയം സുധീരന്റെ നിലപാടിനെതിരെ എ,ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി. സുധീരന്‍ സിറ്റിങ് എംഎല്‍എമാരെ മാറ്റാന്‍ നിരത്തുന്ന കാരണങ്ങള്‍ തനിക്കും ബാധകമാണെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി. ഇതിനോട് ചെന്നിത്തലയുടെ പിന്തുണയുമുണ്ട്.
എന്തായാലും സുധീരന്റെ വെട്ടിനിരത്തലിന് സാധാരണ കോണ്‍ഗ്രസുകാരുടെ പിന്തുണയുണ്ട്. അവര്‍ ആഗ്രഹിക്കുന്നതും അതാണ്. എന്തായാലും ഇനി സുധീരനെ വെട്ടി ഇവര്‍ തെരഞ്ഞെടുപ്പ് ലിസ്റ്റില്‍ കടന്നു കൂടിയാലും വിജയം സുധീരന് തന്നെയാണ്. കാരണം സുധീരന്റെ നിലപാട് ജനത്തിനറിയാം. ഇത് ഇവരുടെ ജയത്തെ കാര്യമായി സ്വാധീനിക്കും. ഇവര്‍ പരാജയപ്പെട്ടാല്‍ സുധീരന്‍ പറഞ്ഞത് ശരിയാകുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (4 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (4 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (6 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (7 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (8 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends