വിലക്കി വിലക്കി ഒരുവഴിക്കാക്കും.. കെ.സി. ജോസഫിന് ഇരിക്കൂറില്‍ ഊരുവിലക്ക്
ഇരിക്കൂറില്‍ കെസിയെ ഇരുത്താനോ നിര്‍ത്താണോ പറ്റില്ലെന്ന് ജില്ലയിലെ പാര്‍ട്ടി നേതൃത്വം. കെ.സി. ജോസഫിന് ഇരിക്കൂറില്‍ ഊരുവിലക്ക്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇരിക്കൂറില്‍ കാലുകുത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കെ.സി. മുഖ്യമന്ത്രിയുടെ സഹായം തേടി. അതിനിടെ കെ.സി. ക്കെതിരെ ഇരിക്കൂറില്‍ റിബല്‍ സ്ഥാനാര്‍ത്ഥി മത്സരിക്കാനുള്ള സാധ്യതയും ഐ ഗ്രൂപ്പ് വൃത്തങ്ങള്‍ തള്ളിക്കളയുന്നില്ല. കെ.സി.യുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച നാള് മുതല്‍ അദ്ദേഹത്തിനെതിരായിരുന്നു ഇരിക്കൂറിലെ കോണ്‍ഗ്രസ് നേതൃത്വം. ഇക്കാര്യം മുന്നില്‍കണ്ടാണ് കെ.സി.യോട് ഇക്കുറി മത്സരിക്കേണ്ടെന്ന് വി.എം. സുധീരന് ഉപദേശിച്ചത്. കെ.സി.ക്ക് പകരം ആരായാലും ഇരിക്കൂറില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നാണ് കെ.പി.സി.സി. നേതൃത്വം പറയുന്നത്.
കെ.സി. യോടുള്ള വ്യക്തി വിരോധമാണ് ഇരിക്കൂറില്‍ കോണ്‍ഗ്രസിന് വിനയായി തീര്‍ന്നത്. നിരവധി വര്‍ഷങ്ങളായി അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ഇക്കുറി മന്ത്രിയായപ്പോഴെങ്കിലും മാറിനില്‍ക്കുമെന്നാണ് പ്രതീക്ഷിച്ചതെന്ന് കണ്ണൂരിലെ പ്രാദേശിക നേതാക്കള്‍ പറയുന്നു. എന്നാല്‍ കെ.സി.യും അതിന് തയ്യാറായില്ല.
കെ.സി. ക്കെതിരായ നീക്കങ്ങള്‍ തടയാന്‍ രമേശ് ചെന്നിത്തലയോ സുധീരനോ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സുധീരനാകട്ടെ വിവാദങ്ങളിലൊന്നും ഉള്‍പ്പെടാതെ മാറി നില്‍ക്കുകയാണ്. താന്‍ പറയേണ്ടത് പറഞ്ഞു എന്നുമാത്രമാണ് സുധീരന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്. കെ.സി.ക്കെതിരായ നീക്കങ്ങള്‍ തടയണമെന്ന് ഉമ്മന്‍ചാണ്ടി കെ.പി.സി.സി. നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും സുധീരനും മറ്റ് നേതാക്കളും വഴങ്ങുന്നില്ല. കെ.സി. യെ ഇരിക്കൂറില്‍ നിര്‍ത്തി തോല്‍പ്പിക്കാനാണ് ശ്രമമെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ പരാതിപ്പെടുന്നു. ഇതിനെതിരെ എ.ഐ.സി.സി. നേതൃത്വത്തെ സമീപിക്കണമെന്നും അഭിപ്രായമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha