പരവൂര്‍ അപകടം ദുരൂഹതകള്‍ അവസാനിക്കുന്നില്ല ..... കൃഷ്ണന്‍കുട്ടി അട്ടിമറിച്ചോ?
പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ ഒളിവില്‍ പോയ കമ്പകരാറുകാരന് കൃഷ്ണന്‍കുട്ടിയ്ക്കെതിരെ പോലീസ് ഉന്നതങ്ങളില്‍ അട്ടിമറി സംശയം.സംഭവത്തിന് ഉത്തരവാദി കൃഷ്ണന്കുട്ടിയാണെന്ന പ്രചരണത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസില്‍ സംശയം മുറുകുന്നത്. കമ്പം തുടങ്ങിയ ശേഷമാണ് കമ്പം നടക്കുന്ന സ്ഥലത്ത് വെടിമരുന്ന് എത്തിച്ചിരുന്നത്.സുരേന്ദ്രന് കമ്പം പൂര്‍ത്തിയാക്കുന്നതിനു മുമ്പു തന്നെ കൃഷ്ണന്‍കുട്ടി കമ്പം അവസാനിപ്പിച്ചിരുന്നു.സുരേന്ദ്രന്റെ ഒരു തൊഴിലാളി കമ്പക്കെട്ടുമായിവന്നപ്പോള് ചിതറിത്തെറിച്ച തീപ്പൊരി വെടിമരുന്നില്‍ ഉരസിയതായി പറയപ്പെടുന്നു.ഇയാള്‍ വെടിമരുന്നുമായി സുരേന്ദ്രന്റെ കമ്പപ്പുരയില്‍ കയറിയെന്നാണ് പരവൂരിലുള്ള പ്രചരണം. ഇയാള്‍ ചാവേറായിരുന്നെന്നും പ്രചരണമുണ്ട്.
പോലീസ് ഇത് ആദ്യം മുഖവിലയ്ക്കെടുത്തിരുന്നില്ല.എന്നാല്‍ കൃഷ്ണന്‍കുട്ടി അകാരണമായി ഒളിവില്‍ പോയതാണ് പോലീസിന്റെ സംശയം വര്‍ദ്ധിപ്പിക്കുന്നത്. ഒരുതെറ്റും ചെയ്യാത്ത ഒരാള്‍ എന്തിനാണ് ഒളിവില്‍ പോയതെന്നാണ് പോലിസിന്റെ സംശയം.
കൃഷ്ണന്‍കുട്ടിയുടെ തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തതും ഈ പശ്ചാത്തലത്തിലാണ്.കൃഷ്ണന്‍കുട്ടിയും സുരേന്ദ്രനും തമ്മില്‍ ശത്രുത ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൃഷ്ണന്‍കുട്ടിയുടെ തൊഴിലാളികള്‍ സുരേന്ദ്രന്റെ ടീമിലുണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കൃഷ്ണന്‍കുട്ടിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ കൃഷ്ണന്‍കുട്ടിയെ കസ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ നീക്കം. കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യംചെയ്യാനാണ് നീക്കം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha