പണികൊടുക്കാന്‍ വെള്ളാപ്പള്ളി കൂട്ടിന് പിണറായിയും
കണക്കിന് പറഞ്ഞിട്ടും ധര്‍മ്മടത്ത് എത്തി പിണറായിക്ക് വേണ്ടി വോട്ടുചോദിച്ച വി.എസ്. അച്യുതാനന്ദനെ തോല്പിക്കാന് വെള്ളാപ്പള്ളി മലമ്പുഴയില്‍ സജീവമാകുന്നു. ഈഴവ സമുദായാംഗമായിട്ടും സമുദായത്തിനും സമുദായ നേതാക്കള്‍ക്കുമെതിരെ നിരന്തരം സംസാരിക്കുന്ന അച്യുതാനന്ദനെ തോല്‍പ്പിക്കണമെന്നാണ് വെള്ളാപ്പള്ളി നടേശന്റെ ആവശ്യം.
പിണറായിയുടെ രഹസ്യ പിന്തുണ വെള്ളാപ്പള്ളിക്കുണ്ടെന്ന സൂചനയും സജീവമാണ്. എല്‍.ഡി.എഫ്. അധികാരത്തിലെത്തുകയാണെങ്കില്‍ അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കേണ്ടത് വെള്ളാപ്പള്ളിയുടെ ആവശ്യമാണ്. ഇല്ലെങ്കില്‍ യോഗത്തിന്റെ പ്രവര്‍ത്തനം അച്യുതാനന്ദന് അനേ്വഷണ വിധേയമാക്കും. അങ്ങനെ സംഭവിച്ചാല്‍ നടേശന് മുതലാളി അകത്താകും.
ഒരു കാലഘട്ടത്തില്‍ അച്യുതാനന്ദന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു വെള്ളാപ്പള്ളി നടേശന്. പിണറായി എന്നുകേട്ടാല്‍ അദ്ദേഹത്തിനു രക്തം ഇരച്ചുകയറുമായിരുന്നു. അങ്ങനെയുള്ള പിണറായിയുമായാണ് നടേശന് കൈകോര്‍ക്കുന്നത്. സി.പി.എം. സംസ്ഥാന കമ്മിറ്റിയിലെ ഉന്നതര്‍ക്കെല്ലാം ഇക്കാര്യം അറിയാം. അച്യുതാനന്ദനുമറിയാം.
ബാറുകള്‍ തുറക്കില്ലെന്ന് അച്യുതാനന്ദന് വെള്ളിയാഴ്ച രാവിലെ പ്രഖ്യാപിച്ചത് പിണറായിയെ ചൊടിപ്പിച്ചു. പാര്‍ട്ടിനയം പറയേണ്ടത് പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയാണെന്ന അച്യുതാനന്ദന്റെ പ്രസ്താവന പിണറായിക്കുള്ള കുത്താണ്. കാരണം അടുത്ത സര്‍ക്കാരിന്റെ മദ്യനയം ആദ്യം പ്രഖ്യാപിച്ചത് പിണറായി വിജയനാണ്.
സി.പി.എമ്മില്‍ പഴയ മാരാരിക്കുളം ആവര്‍ത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പണ്ട് അച്യുതാനന്ദന് തോല്‍ക്കുകയും സി.പി.എം അധികാരത്തിലെത്തുകയും ചെയ്ത സംഭവം ആരും മറന്നിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha