ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് കേസുകളുടെ പരമ്പര
ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് കേസുകളുടെ പരമ്പര. സോളാറില്‍ മല്ലേലില്‍ ശ്രീധരന് നായരോട് സരിതയ്ക്ക് പണം നല്കാന് നിര്‍ദ്ദേശിച്ചത് അടക്കമുള്ള കേസുകള്‍ നിലവിലുണ്ട്. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി സാക്ഷിയാണെങ്കിലും അദ്ദേഹത്തെ പ്രതിചേര്‍ക്കാനുള്ള സാഹചര്യം ഉണ്ടെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല് എത്തിയപ്പോള്‍ ലാവ്ലിന് കേസ് കുത്തിപ്പൊക്കി പിണറായി വിജയനെ പ്രതിരോധത്തിലാക്കി. സി.പി.എം അതിനൊരു തിരിച്ചടി കൊടുക്കാതിരിക്കില്ല.
അബ്ദുല്ലക്കുട്ടി സരിതയെ പീഡിപ്പിച്ചെന്നതടക്കമുള്ള പരാതികള്‍ ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടാണ് താന്‍ നല്‍കിയതെന്ന് സരിത പറഞ്ഞിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ അതും കുത്തിപ്പൊക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനം വി.എസിനെതിരെ മാനനഷ്ടക്കേസ് ഉമ്മന്‍ചാണ്ടി കേസ് നല്‍കിയെങ്കിലും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ആ കേസിന്റെ അന്തിമ വിധി മാറ്റിവച്ചിരിക്കുകയാണ്. ഇനി അധികാരത്തിലേറുന്ന നിലയ്ക്ക് വി.എസ് എന്തായാലും ഉമ്മന്‍ചാണ്ടിയെ വെറുതേ വിടുമെന്ന് സ്വപ്നം കാണാന്‍ പോലും പറ്റില്ല.
അതേസമയം പ്രതിപക്ഷനേതൃസ്ഥാനം പോലും നഷ്ടമാകുന്ന ഉമ്മന്‍ചാണ്ടിക്ക് കേസുകളില്‍ ഭരണപരമായ പിന്തുണയും ലഭിക്കില്ല. അതുകൊണ്ട് അടുത്ത അഞ്ച് വര്‍ഷം ഉമ്മന്‍ചാണ്ടിക്ക് കടുത്ത വെല്ലുവിളിയായിരിക്കും. എല്‍.ഡി.എഫിന് മൃഗീയ ഭൂരിപക്ഷം ലഭിച്ചത് കൊണ്ട് ഏതെങ്കിലും ഘടകക്ഷിയെ അടര്‍ത്തിയെടുത്ത് ഭരണം പിടിച്ചെടുക്കാമെന്ന മോഹമൊന്നും നടക്കത്തുമില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ 31 കേസുകള്‍ ഉണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha