മുന്‍മന്ത്രിക്കുവേണ്ടി സൂപ്പര്‍താരം ചങ്ങനാശ്ശേരിയില്‍ പോയതിന് ഒരു പ്രധാന കാരണം കൂടി...

മലയാളികളുടെ പ്രിയതാരം ഒരു മുന്‍മന്ത്രിക്ക് വക്കാലത്തുമായി നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആസ്ഥാനത്തെത്തിയത് പ്രത്യുപകാരമായാണെന്ന് സൂചന. ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച കേസില്‍ ശിക്ഷയുടെ വക്കിലെത്തി നിന്ന താരത്തെ രക്ഷിച്ചത് മുന്‍മന്ത്രിയായ സിനിമാക്കാരനാണ്. ഇന്‍കംടാക്‌സ് വകുപ്പാണ് നടന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെത്തിയത്.
ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിക്കാന്‍ നിയമമില്ല. നടന് ആനക്കൊമ്പ് സമ്മാനിച്ചത് ആനപ്രേമിയായ മുന്‍മന്ത്രിയാണെന്നും സംസാരമുണ്ട്. വന്യജീവി നിയമത്തിന്റെ ലംഘനത്തിന് പ്രതിയായാല്‍ ജയില്‍ ഇടിഞ്ഞാലും പുറത്തു വരാനാകില്ല. ആനക്കൊമ്പ് സാധാരണ വീടുകളില്‍ സൂക്ഷിക്കാറുണ്ടെങ്കിലും അവ ഒറിജിനലല്ല. താരത്തിന്റെ വീട്ടില്‍ കണ്ടെത്തിയത് തനിതങ്കമായ ആനക്കൊമ്പ്. മുമ്പ് ഒരു ഹിന്ദി സിനിമാതാരം മാനിനെ വേട്ടയാടിയതിന് അകത്തായിട്ടുണ്ടായിരുന്നു.
സിനിമാക്കാരന്‍ മന്ത്രിയായിരുന്ന കാലത്ത് തുടര്‍ച്ചയായി ഡല്‍ഹിയിലും തിരുവനന്തപുരത്തും കൊച്ചിയിലും സ്വാധീനിച്ചതിനെ തുടര്‍ന്നാണ് താരത്തിന്റെ പേരിലുള്ള കൊമ്പ് കേസ് ഒതുക്കിയത്. കേസൊതുക്കാന്‍ മലയാളികളായ ചില കേന്ദ്രമന്ത്രിമാരും ഇടപെട്ടതായി ആരോപണമുണ്ട്.
ആനക്കൊമ്പിനുടമയായ താരം ചില പ്രധാന മിലിറ്ററി പദവികള്‍ വഹിക്കുന്നതിനാല്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അത് ഇരട്ടി വിനയാകും. അതുകൊണ്ടു തന്നെ ഏതു വിധേനയും കേസൊതുക്കാനാണ് താരം ശ്രമിച്ചത്.
ഇതിനിടയില്‍ പീഡനകേസില്‍ പെട്ട് നടന്‍മന്ത്രി സര്‍ക്കാരില്‍ നിന്നും പുറത്തായി. തന്നെ സഹായിച്ചതിന് പ്രത്യുപകാരം ചെയ്യാമെന്ന് നടന്‍ ഏറ്റിരുന്നു. അങ്ങനെയാണ് നായര്‍ സമുദായംഗമായ നടന്‍ ചങ്ങനാശ്ശേരിയിലെത്തി സുകുമാരന്‍ നായരെ കണ്ടത്. എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞതായാണ് വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha