തിരുവനന്തപുരം കിംസ് ആശുപത്രിയിലെ തടവറയില്‍ നിന്നും സുനന്ദ പോയത് മരണത്തിലേക്ക്...

സുനന്ദയുടെ ദുരൂഹതകള്‍ നിറഞ്ഞ ജീവതത്തിന്റെ അവസാന നാളുകളിലെ സുപ്രധാന വിവരങ്ങള്‍ മലയാളിവാര്‍ത്ത പുറത്തുവിടുന്നു. തിരുവനന്തപുരത്തെ ഏറെ പ്രശസ്‌തമായ കിംസ് ആശുപത്രിയിലെ ദുരൂഹമായ ചികിത്സയ്‌ക്ക് ശേഷം സുനന്ദ പുഷ്‌കര്‍ എത്തിയത് വിവാദത്തിലേയ്‌ക്കും തുടര്‍ന്ന് മരണത്തിലേക്കുമായിരുന്നു.
കഴിഞ്ഞയാഴ്‌ച സുനന്ദ പുഷ്‌കര്‍ തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നെന്നാണ് മലയാളി വാര്‍ത്തയ്‌ക്ക് ലഭിച്ച റിപ്പോര്‍ട്ട്. അന്നേരം സുനന്ദയ്‌ക്ക് കാവലായി ചില കിങ്കരന്മാരുമുണ്ടായിരുന്നു.
ഇതിനിടയ്‌ക്ക് മറ്റൊരു തിരക്കഥയും നടക്കുന്നുണ്ടായിരുന്നു. മാനസിക രോഗിയായി സുനന്ദ പുഷ്‌കറെ ചിത്രീകരിക്കുന്നതിനായുള്ള ശ്രമവും നടന്നിരുന്നു. അങ്ങനെയാണ് ശശി തരൂറിന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്‌തെന്ന വാര്‍ത്ത വന്നത്. പിന്നീട് ഇതെല്ലാം ചെയ്‌തത് സുനന്ദയാണെന്ന വാര്‍ത്തയും പുറത്തുവിട്ടു.
ആ വിവാദം പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകയിലേക്ക് എത്തുകയും മനപൂര്‍വം സുനന്ദയെ അസുഖക്കാരിയാക്കി ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്‌തു. അങ്ങനെയാണ് സുനന്ദ അവസാനം ശശി തരൂമായി ലോഹ്യത്തിലാണെന്ന് ഏറ്റു പറഞ്ഞതും.
ഇതിനിടയ്‌ക്ക് ദുബായിലെ ഖലീജ് ടൈംസ് പത്രത്തിലെ ലേഖകന്റെമേല്‍ സുനന്ദ തട്ടിക്കയറിയ വാര്‍ത്തയും സുനന്ദയുടെ മനോനില തെറ്റുന്ന തരത്തിലുള്ളതാക്കി മാറ്റി.
രണ്ടുദിവസം മുമ്പ് സുനന്ദയെ ബലമായി കിംസ് ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ് ചെയ്‌തു. വിദഗ്‌ദ്ധ ചികിത്സയ്‌ക്കെന്ന വ്യാജേനയാണ് സുനന്ദയെ അജ്ഞാത കേന്ദ്രത്തിലേക്ക് പിടിച്ച്‌കൊണ്ടു പോയത്.
പിന്നീട് വിവാദം കൊഴുക്കുകയും എല്ലാം സുനന്ദയെകൊണ്ട് ഏറ്റ് പറയിപ്പിച്ച് ശശിതരൂരിന്റെ മന്ത്രിസ്ഥാനം ഭദ്രമാക്കുകയും ചെയ്‌തു.
തുടര്‍ന്നാണ് ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ സുനന്ദ മരിച്ചതായി കണ്ടത്.
ശശി തരൂരിനേക്കാളേറെ മലയാളികള്‍ സുനന്ദയെ ഇഷ്‌ടപ്പെട്ടിരുന്നു എന്നത് സത്യം. അവരുടെ സൗന്ദര്യവും മറ്റും കോണ്‍ഗ്രസ് പ്രവര്‍ത്തകരെപ്പോലും ഇളക്കിയിരുന്നത് നമ്മള്‍ നേരിട്ട് കണ്ടതാണ്.
ദുരൂഹതകള്‍ ഏറെയുള്ള സുനന്ദയുടെ അവസാനനാളുകളിലെ സത്യം പുറത്തു വരുമോ? കാത്തിരിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha