സരിത, ശാലു, ശ്വേത, സുനന്ദ, മെഹര്‍ കോണ്‍ഗ്രസ് കൂപ്പുകുത്തും

സോളാറിലെ സരിത എസ് നായരും ശാലുമേനോനും പീതാംബര കുറുപ്പ് അപമാനിച്ച ശ്വേതാമേനോന്‍ , ശശി തരൂരിന്റെ പാക് കാമുകി മെഹര്‍ , സുനന്ദയുടെ അസ്വഭാവിക മരണം എന്നിവ കോണ്‍ഗ്രസിനെ പൊതുതെരഞ്ഞെടുപ്പില്‍ തറപറ്റിക്കുമെന്ന് രാഷ്ടിരീയ നിരീക്ഷകര്‍ . മെഹര്‍ പാക് ചാര സംഘടനയുടെ ഏജന്റാണെന്ന് സുനന്ദാ പുഷ്‌ക്കര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ബി.ജെ.പി ഉള്‍പ്പെടെ പ്രചരണ ആയുധമാക്കും.
നേരത്തെ സരിത പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് എം.പിമാരായ കെസി വേണുഗോപാലും ശാലു പ്രശ്‌നത്തില്‍ കൊടിക്കുന്നില്‍ സുരേഷും ശ്വേതാമേനോന്‍ പ്രശ്‌നത്തില്‍ പീതാംബരക്കുറുപ്പും പ്രതിക്കൂട്ടിലായിരുന്നു. ഏറ്റവും ഒടുവിലാണ് തിരുവനന്തപുരം എംപികൂടിയായ ശശിതരൂര്‍ കുരുക്കിലായത്. ഇതോടെ ആലപ്പുഴ, മാവേലിക്കര, കൊല്ലം എന്നീമണ്ഡലങ്ങളില്‍ നിലവിലെ സ്ഥാനാര്‍ത്ഥികള്‍ മല്‍സരിച്ചാല്‍ വോട്ടര്‍മാര്‍ തിരിച്ചടിക്കുമെന്ന പേടി നേതൃത്വത്തിനുണ്ട്. ഇപ്പോള്‍ തിരുവനന്തപുരവും ആ സ്ഥിതിയിലായി.
ശശി തരൂര്‍സുനന്ദ പ്രശ്‌നം സ്വകാര്യം കുടുംബപരം എന്നെല്ലാം പറഞ്ഞ് ഒഴിയാമെങ്കിലും ലോകസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന സമയത്ത് പ്രശ്‌നം ഗുരുതരമാകും. കൊടിക്കുന്നില്‍ സുരേഷ് മാവേലിക്കരയില്‍ തന്നെ മല്‍സരിക്കാനാണ് നോക്കുന്നത്. കെ സിവേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് കൊല്ലത്തേക്ക് മാറാന്‍ ആലോചിക്കുന്നുണ്ട്. കൊല്ലത്ത് പീതാംബരക്കുറുപ്പിന് ഇത്തവണ സീറ്റ് ലഭിക്കുന്ന കാര്യം സംശയമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha