ആത്മഹത്യ ചെയ്യാന്‍ നേരത്തെ തീരുമാനിച്ചു വില്‍പത്രവും എഴുതി

സുനന്ദ പുഷ്‌കര്‍ ആറുമാസം മുമ്പ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതായി സൂചന. ഏപ്രിലില്‍ പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ശശിതരൂരിന്റെ ബന്ധം കണ്ടെത്തിയ സമയത്ത് തന്നെ ആത്മഹത്യ ചെയ്യാന്‍ സുനന്ദ തീരുമാനിച്ചു. ഇതിനിടയില്‍ തന്റെ ഭര്‍ത്താവിനെ വെറുതെ വിടണമെന്ന് മെഹറിനോട് സുനന്ദ പലവട്ടം ആവശ്യപ്പെട്ടു. എന്നാല്‍ മെഹറിനെ ഉപേക്ഷിക്കാന്‍ ശശിക്കോ ശശിയെ ഉപേക്ഷിക്കാന്‍ മെഹറിനോ കഴിയാത്തവിധം ആ ബന്ധം ദൃഢതരമായി കഴിഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ദമ്പതികള്‍ തമ്മില്‍ നിരന്തരം വഴക്കും ഉണ്ടായിട്ടുണ്ട്. എന്നാല്‍ തനിക്ക് മെഹറിനെ ഉപേക്ഷിക്കാനാവില്ലെന്ന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ശശി സുനന്ദയോട് തുറന്നു പറഞ്ഞു. വിവിധ രോഗങ്ങളാല്‍ പൊറുതിമുട്ടിയിരുന്ന തന്നെ ശശിക്ക് വേണ്ടാതായി കഴിഞ്ഞതായി സുനന്ദ മനസ്സിലാക്കിയതോടെയാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. സെക്‌സിന്റെ കാര്യത്തില്‍ വെറുമൊരു ഏഴാംകൂലിയായി തന്റെ ഭര്‍ത്താവ് മാറിയതായും അടുത്ത സുഹൃത്തുക്കളോട് സുനന്ദ പറഞ്ഞതായി സൂചനയുണ്ട്.
തന്റെ സ്വത്തുക്കള്‍ സംബന്ധിക്കുന്ന വില്‍പത്രം തയ്യാറാക്കാന്‍ മാസങ്ങള്‍ക്കുമുമ്പ് തന്നെ അഭിഭാഷക രോഹിത്‌കൊച്ചാറിനോട് സുനന്ദ ആവശ്യപ്പെട്ടിരുന്നു. തന്റെ സ്വത്തുക്കള്‍ മുഴുവനായും മകന് എഴുതി വയ്‌ക്കാനായിരുന്നു സുനന്ദയുടെ നിര്‍ദ്ദേശം. ഇക്കാര്യം ശശി അറിഞ്ഞതോടെ വഴക്കായി. സ്വത്തില്‍ ഒരു നല്ല ശതമാനം തനിക്ക് വേണമെന്ന് ശശി വാദിച്ചെങ്കിലും സുനന്ദ അതിന് തയ്യാറായില്ല. സുനന്ദ ഇതിനകം വില്‍പത്രം തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന.
ലോകത്ത് ഏറ്റവും വിലപ്പെട്ടതായി സുനന്ദ കരുതിയത് ശശിയുമായുള്ള ബന്ധമാണ്. ശശിയുമായുള്ള ദാമ്പത്യത്തില്‍ ഉലച്ചില്‍ തട്ടുന്നത് അവര്‍ക്ക് ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. എന്നാല്‍ താനൊരു രോഗിയായി തീര്‍ന്നതോടെ ശശി തന്നെ ഉപേക്ഷിക്കുമെന്ന ഭയം സുനന്ദയെ വേട്ടയാടി. ഇതിനിടയിലാണ് ധൂമകേതു പോലെ തരാര്‍ അവതരിച്ചത്. സുനന്ദയുടെ ജീവിതം അനിശ്ചിതത്വത്തിലായിരുന്നുവെന്ന് രോഹിത് കൊച്ചാര്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ശശി മറ്റ് സ്‌ത്രീകളെ തേടുന്നത് സുനന്ദക്ക് ആലോടിക്കാന്‍ പോലും കഴിയുമായിരുന്നില്ല.
ഫലത്തില്‍ സുനന്ദയുടെ മരണത്തിന് ഉത്തരവാദി ശശിയാണെന്ന് സുനന്ദയുടെ ആത്മസുഹൃത്തുക്കള്‍ വിശ്വസിക്കുന്നു. ശശി തരൂരിന്റെ വെളുപ്പ് നിറം അദ്ദേഹത്തിന്റെ മനസിലില്ലെന്നും അവര്‍ പറയുന്നു. ഇല്ലെങ്കില്‍ രോഗാതുരയായ സുനന്ദയെ ശശി മരണത്തിലേക്ക് തള്ളിവിടുമായിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha