പെണ്ണൊരുമ്പിട്ടാല്‍ ഇങ്ങനിരിക്കും ; കസേരയിലിപ്പോള്‍ ആ കാരിരുമ്പല്ല ; നല്ല തങ്കം : ഒരുത്തനെയും വെറുതെവിടില്ല

സംസ്ഥാനത്തെ പോലീസ് സേനയുടെ വീര്യം വര്‍ദ്ധിപ്പിക്കാന്‍ ആത്മവിശ്വാസം പകരുമെന്ന് പറഞ്ഞു നടക്കുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയില്‍ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല. പെണ്ണൊരുമ്പിട്ടാല്‍ എന്ന് പറഞ്ഞ് കേട്ടിട്ടുള്ളൂ. അതിനാല്‍ പോലീസ് സേനയിലെ അംഗങ്ങള്‍ കേരളത്തിലെ ചില മഹിളാകോണ്‍ഗ്രസ്സുകാരോടെങ്കിലുമുള്ള കടന്നുകയറ്റം അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ ബിന്ദുകൃഷ്‌ണ വാക്കു പാലിച്ചതുപോലെ സകലമാന പെണ്ണുങ്ങളും വാക്കു പാലിക്കും. കറുത്തിരിക്കുന്ന തിരുവഞ്ചൂരിന്റെ പോലീസല്ല കേരളം ഭരിക്കുന്നതെന്ന് ഓര്‍ക്കണം. വെളുത്തു തുടുത്തിരിക്കുന്ന രമേശിന്റെ സേനയാണ് ഇത് .
കഴിഞ്ഞയാഴ്‌ചയാണ് മാനന്തവാടിയില്‍ സംഭവം നടന്നത് . പുതുതായി ചുമതലയേറ്റ സബ് ഇന്‍സ്‌പെക്‌ടര്‍ ബിന്ദുകൃഷ്‌ണയെ കയറി മത്താടി. അനുവദിച്ച സമയത്തിനപ്പുറം മൈക്ക് ഉപയോഗിച്ചെന്ന അപരാധം മാത്രമാണ് കേരളത്തിന്റെ സ്വന്തം സോണിയാഗാന്ധി ചെയ്‌തത്. ശ്രീമതി വന്നാല്‍ പോലും കാണിക്കാത്ത ധൈര്യമാണ് സ്ഥലം സബ് ഇന്‍സ്‌പെക്‌ടര്‍ കാണിച്ചത്. എന്തോര് പുകിലായിരുന്നു പിന്നീട്. തനി തിരോന്തരം ഭാഷയില്‍ സബിന്റെ അമ്മക്കും അമ്മൂമ്മക്കിട്ടുമൊക്കെ വിളിച്ചു. കൂട്ടത്തില്‍ നിന്റെ തൊപ്പി തെറിപ്പിക്കുമെടോ എന്നും വിളിച്ചു. സത്യന്റെ സിനിമയില്‍ അഴിഞ്ഞു പോയ സാരി വാരിച്ചുറ്റി ചന്തയില്‍ അടി വേലയുണ്ടാക്കുന്ന ജയഭാരതിയുടെ മട്ടായിരുന്നു അപ്പോള്‍ ബിന്ദുകൃഷ്‌ണക്ക് .
മഹിളാകോണ്‍ഗ്രസ് എന്നാല്‍ പഴയ കോണ്‍ഗ്രസൊന്നുമല്ല. രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് കാലമാണ് ഇത് . ടി .വി യില്‍ പ്രവര്‍ത്തകരുടെ പടം കാണിക്കുന്ന കാലം ! തെറിക്കുന്ന തൊപ്പിയാണെങ്കില്‍ തെറിച്ചോട്ടേ എന്ന് സബ് തീരുമാനിച്ചു. ഉന്നം തെറ്റിയില്ല. തിരുവനന്തപുരത്ത് എത്തിയയുടനെ മഹിളാമണി പ്രവര്‍ത്തിച്ചു. ആഭ്യന്തരമന്ത്രി നേരിട്ടാണ് ഡി. ജി. പി യെ വിളിച്ചത്രേ. സ്‌ത്രീ മുന്നേറ്റ യാത്ര നടത്തിയ മഹിളാമണിയെ തെറിപറയാന്‍ ധൈര്യം കാണിക്കുന്ന ഒരാളെ തല്‍സ്ഥാനത്ത് വച്ചോണ്ടിരിക്കരുതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞത്രേ.
ഏതായാലും സബിനെ തെറിവിളിച്ച മഹിളാമണിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം നല്‍കണം. അഭിനയ സാമ്രാട്ടായ ശാരദ പോലും തോറ്റു പോകും.
കോണ്‍ഗ്രസുകാരുടെ ആത്മവീര്യം കെടുത്തുന്ന യാതൊരു നടപടികളും പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്ന് കൃത്യമായ സൂചനയാണ് ചെന്നിത്തല പോലീസ് സ്വന്തം സേനക്ക് നല്‍കിയത്. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മാറ്റമെന്നു പറയാനും പോലീസുകാര്‍ മറന്നില്ല. ഏതായാലും സബ് രക്ഷപ്പെട്ടു. ഇടതുഭരണം വരുമ്പോള്‍ താക്കോല്‍ സ്ഥാനം ഉറപ്പായി. മാനന്തവാടിയില്‍ നിന്നും കല്‍പ്പറ്റയിലേക്കാണ് മാറ്റം. രണ്ടിടത്തായാലും തണുപ്പാണ്. കമ്പിളി കൊണ്ടുപോകണം. ഇടതുഭരണം വരുമ്പോള്‍ നമുക്ക് മഹിളാമണിയെ കൈകാര്യം ചെയ്യാം.
പോലീസുകാര്‍ക്കൊരു മുന്നറിയിപ്പ് : കറുത്തു കരുവാളിച്ച മന്ത്രിയല്ല ആഭ്യന്തരം ഭരിക്കുന്നത്. അതിനാല്‍ സേനാംഗങ്ങള്‍ ജാഗ്രതൈ !
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























