ആഭ്യന്തരമന്ത്രി എസ്.പിക്ക് മുമ്പില്‍ മുട്ടുകുത്തി: എന്താ കഥ!

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒരു തുക്കടാ എസ്.പി.ക്ക് മമ്പില്‍ മുട്ടുകുത്തി. കോടികളിടെ നിധിശേഖരമുളള ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും എസ്.പി വി.ഗോപാലകൃഷ്‌ണന്‍ പിന്മാറിയെന്നാണ് വാര്‍ത്ത. രമേശ് ചെന്നിത്തലക്ക് ഗോപാലകൃഷ്‌ണനെ പേടിയാണത്രേ.
ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പലായി വിജയകുമാറനെയും ഗോപാലകൃഷ്‌ണനെ ക്ഷേത്രം എം.പി.യാക്കിയും മാറ്റി നിയമിച്ചിരുന്നു. ഗോപാലകൃഷ്‌ണന്‍ പ്രിന്‍സിപ്പലിന്റെ മുറി പൂട്ടി സ്ഥലം വിട്ടു. വിവരം മന്ത്രി അറിഞ്ഞപ്പോള്‍ വിജയകുമാറിന് പകരം നിയമനം നല്‍കി. തുടര്‍ന്ന് എ.ഐ.ജി സുകുമാരപിളളയെ ക്ഷേത്രം എസ്.പി.യായി നിയമിച്ചു. ഉയര്‍ന്ന പോലീസ് ഉദ്ദ്യോഗസ്ഥരെപോലും വെല്ലുവിളിക്കാന്‍ കഴിവുളളയാളാണ് ഗോപാലകൃഷ്‌ണനെന്ന് പോലീസിലുളളവര്‍ പറയുന്നു. നേരത്തെ ഒരു കമ്മീഷനില്‍ ഡി.വൈ.എസ്.പി.യായി പ്രവര്‍ത്തിക്കുന്ന കാലകത്ത് ഇന്ന് സംസ്ഥാന സേനയിലുളള ഉന്നതിന്റെ നേരേ കൈയോങ്ങിയ പാരമ്പര്യം ഗോപാലകൃഷ്‌ണനുണ്ട്. പിന്നീട് പോലീസ് ഹെഡ് ക്വര്‍ട്ടേഴ്‌സില്‍ എസ്.പി.യായിരിക്കെ ഒരു ഐ.ജി.യുമായി തമ്മില്‍ തല്ലി. കൂടുതല്‍ സമയവും ഗോപാലകൃഷ്‌ണന്‍ മന്ത്രിയുടെ ഓഫീസിലാണ് ഉണ്ടാകാറുളളതത്രേ.
നേരത്തെ ഒരു എസ്.എഫ്.ഐ നേതാവിന്റെ സഹോദരനെ തല്ലിയ കേസിലും ഗോപാലകൃഷ്‌ണന്‍ പ്രതിയാണ്. മെഡിക്കല്‍ കോളേജില്‍ എസ്.ഐയായിരുന്ന കാലത്താണ് സംഭവം. ഇതിന്റെ പേരില്‍ ഗോപാലകൃഷ്‌ണന് ഐ.പി.എസ് നഷ്‌ടമായി. വിശിഷ്‌ട സേവാമെഡല്‍ പോലും ലഭിച്ചില്ല. ഐ.പി.എസ്. മോഹം ഏറെ നാളായി അദ്ദേഹം കൊണ്ടുനടക്കുന്നു.
പോലീസ് സേനയിലെ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥരുടെയൊക്കെ കണ്ണിലെ കരടാണ് ഗോപാലകൃഷ്‌ണന്‍ . അദ്ദേഹത്തിന് പ്രത്യേക രാഷ്‌ട്രീയമൊന്നുമില്ല. വി.എസ് അച്യുതാനന്ദനുമായി ഇദ്ദേഹത്തിന് അടുപ്പമുണ്ട്. പേഴ്‌സനല്‍ സ്റ്റാഫിലെ ഉന്നതരുമായും അദ്ദേഹം വ്യക്തിബന്ധം സൂക്ഷിക്കുന്നു.
ക്ഷേത്രം ചുമതല ഏറ്റെടുക്കാത്ത ഗോപാലകൃഷ്‌ണനെകുറിച്ച് ചോദിച്ചപ്പോള്‍ രമേശ് ചെന്നിത്തല ഒഴിഞ്ഞുമാറി. അങ്ങനെ എസ്.പി ആഭ്യന്തരമന്ത്രിയും ആഭ്യന്തരമന്ത്രി പോലീസുമായി. ഏതായാലും ഗോപാലകൃഷ്‌ണന്‍ കൈയോങ്ങിയ ഉന്നതന്‍ ക്രമസമാധാന ചുമതലയുടെ ഡി.ജി.പിയായി വരുമ്പോള്‍ ഗോപാലകൃഷ്‌ണന്റെ കഥകഴിക്കുമെന്നാണ് കഥ. അതുവരെ കാത്തിരിക്കണമത്രേ. ആഭ്യന്തര മന്ത്രി എസ്.പിക്ക് മുമ്പില്‍ നാണം കെട്ട കഥ സുധിരന്‍ അറിഞ്ഞോ എന്തോ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha