കസ്‌തൂരി മണം പോലെ അപ്രതീക്ഷിതം തെരഞ്ഞെടുപ്പ് പ്രഖ്യാപനം

പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പിന് വെറും നാലാഴ്‌ച ശേഷിക്കെ യുഡിഎഫിന്റെ നെഞ്ചില്‍ തീ പുകഞ്ഞു തുടങ്ങി. ഏപ്രില്‍ അവസാനം നടക്കുമെന്ന് പ്രതീക്ഷിച്ച തെരഞ്ഞെടുപ്പാണ് ഏപ്രില്‍ 10 ന് നടക്കുന്നത്. എല്ലാം ഭദ്രമാകുമെന്ന് പ്രതീക്ഷിച്ച കസ്‌തൂരിരംഗന്‍ വിജ്ഞാപനം പോലെ തെരഞ്ഞെടുപ്പ് തീയതിയും യുഡിഎഫിന്റെ പ്രതീക്ഷകളെ തകിടം മറിച്ചു. ഈസ്റ്റര്‍ വാരം തുടങ്ങുന്നതിനു മുമ്പ് തെരഞ്ഞെടുപ്പ് നടക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
കസ്‌തൂരി രംഗന്‍ കുഴച്ചു മറിച്ച കേരളത്തില്‍ ഇനിയെന്ത് സാധ്യത എന്നാണ് യുഡിഎഫ് ആലോചിക്കുന്നത്. ഇടുക്കി സീറ്റിന്റെ പേരില്‍ ഇടഞ്ഞു നില്‍ക്കുന്ന കേരള കോണ്‍ഗ്രസിനെ മയക്കാന്‍ യാതൊരു മാര്‍ഗവുമില്ലെന്ന മട്ടിലാണ് കാര്യങ്ങള്‍ ചെന്നു നില്‍ക്കുന്നത്. ഇലക്ഷന്‍ പെരുമാറ്റചട്ടം വന്നതിനാല്‍ വിജ്ഞാപനമിറക്കാന്‍ കഴിയില്ല. അഥവാ വിജ്ഞാപനം ഇറക്കിയാല്‍ തന്നെ അത് ഇലക്ഷന്‍ കമ്മീഷന്‍ റദ്ദാക്കാനിടയുണ്ട്. പ്രത്യക്ഷത്തില്‍ ഒരു വലിയ വിഭാഗം ജനങ്ങളെ സ്വാധീനിക്കാനുള്ള ശ്രമമായി അതി വ്യാഖ്യാനിക്കപ്പെടും. വിജ്ഞാപനം ഉടന്‍ ഇറങ്ങുമെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ചതിക്കുകയായിരുന്നു.
പി.ജെ. ജോസഫാകട്ടെ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മന്ത്രിസഭായോഗം അദ്ദേഹം ബഹിഷ്‌കരിച്ചു. കസ്‌തൂരിരംഗന്‍ വിജ്ഞാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജോസഫിന്റെ സാധ്യതകളാണ് ഇല്ലാതായിരുക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജിന് സീറ്റ് നല്‍കാതിരുന്നാല്‍ തങ്ങള്‍ യുഡിഎഫ് വിടുമെന്ന് ബന്ധപ്പെട്ടവരെ ജോസഫ് അറിയിച്ചതായാണ് സൂചന. സീറ്റിന്റെ പേരു പറഞ്ഞ് യുഡിഎഫ് വിടുന്നതിനെക്കാള്‍ നല്ലത് കസ്‌തൂരിരംഗന്റെ പേരില്‍ ഒഴിവാകുന്നതാണെന്നും ജോസഫ് വിഭാഗം കരുതുന്നു.
കസ്‌തൂരിരംഗന്റെ പ്രകമ്പനം പത്തനംതിട്ട, വയനാട്, ഇടുക്കി സീറ്റുകളെ ഏതായാലും ബാധിക്കുമെന്ന് ഉറപ്പാണ്. മൂന്നു സീറ്റുകളിലും കോണ്‍ഗ്രസ് എം.പിമാരാണ് ജയിച്ചിട്ടുള്ളത്. കസതൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാത്ത പശ്ചാത്തലത്തില്‍ മൂന്നു സിറ്റിംഗ് സീറ്റുകളും യുഡിഎഫിന് നഷ്‌ടമാകും. ഇതിന്റെ പ്രത്യാഘാതം സമീപ ജില്ലകളെ ബാധിക്കുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.
അതേസമയം കസ്‌തൂരിരംഗന്‍ പ്രശ്‌നത്തെ തുടര്‍ന്ന് സിപിഎമ്മിന്റെ നില കൂടുതല്‍ ഭദ്രമായിരിക്കുകയാണ്. മലയോര ജില്ലകളിലെ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമത്തിന് ഇടതുമുന്നണി. ഇതിനിടയില്‍ യുഡിഎഫിലെ ഘടകകക്ഷികളെ അടര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളും തകൃതിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha