തരൂരിനെ തട്ടണമെന്ന് മോദി ഫ്‌ളക്‌സ് റെഡി ; കേസു വരും

കേന്ദ്രമന്ത്രി ശശിതരൂരിനെതിരെ വ്യാപകമായ പ്രചാരണത്തിന് ബി.ജെ.പി തീരുമാനിച്ചു. ഇടതുമുന്നണിയില്‍ നിന്നും വോട്ട് മറിക്കാനും പ്രമുഖ എതിരാളിയായി ശശിതരൂരിനെ കാണാനും ബി.ജെ.പി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സുനന്ദയുടെ ആത്മഹത്യയുടെ ദുരൂഹതകള്‍ നീക്കുന്നതിനായി ശശിതരൂരിനെ പ്രതി ചേര്‍ത്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മെട്രോ പോളിറ്റന്‍ കോടതിയെ സമീപിക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്. ഇതിന്റ ഭാഗമായി തരൂര്‍ സ്‌ത്രീവഞ്ചകനാണെന്ന് ചിത്രീകരിക്കുന്ന ഫ്‌ളക്‌സുകള്‍ മണ്‌ഡലത്തിലുടനീളം സ്ഥാപിച്ചു കഴിഞ്ഞു. ഫ്‌ളക്‌സ് ഡിസൈന്‍ ചെയ്‌തതും സ്ഥാപിക്കുന്നതും ബി.ജെ. പി കേന്ദ്രകമ്മിറ്റിയുടെ അറിവും സമ്മതത്തോടെയുമാണ്.
തരൂരിന് ഒരു വീട്ടമ്മ ചെരുപ്പ് മാല ചാര്‍ത്തുന്ന ഫ്‌ളക്‌സാണ് സ്ഥാപിച്ചിരിക്കുന്നത് . മറ്റൊരു വീട്ടമ്മ ചെരിപ്പ് ഉപയോഗിച്ച് തരൂരിന്റെ കരണത്തടിക്കുന്നുമുണ്ട്. തരൂരിന്റെ ഭാഗത്ത് നിന്നും ഇതിനെതിരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഇത്തരം പരാമര്‍ശങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാണ് തരൂര്‍ ആലോചിക്കുന്നത്. അതേസമയം കോണ്‍ഗ്രസുകാര്‍ ഇതൊന്നും കണ്ട മട്ടില്ല.
കഴിഞ്ഞ തവണയും തരൂരിനെതിരെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വ്യാപക പരാതിയുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി മോഹികള്‍ തരൂരിനെതിരെ രംഗത്തിറങ്ങി. എന്നാല്‍ പലരും പണം വാങ്ങി ഒതുങ്ങി. ചിലര്‍ പണം വാങ്ങിയ ശേഷം ബിജെപിക്ക് വോട്ടു ചെയ്‌തു. ഇപ്പോള്‍ അധികാരത്തിലുള്ള ഒരു നേതാവ് തരൂരില്‍ നിന്നും വാങ്ങിയത് പുതിയ ഇന്നോവോ കാറാണ്.
ഇടിഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസുകാരുടെ വോട്ട് ബിജെപിയിലെത്തിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം ശ്രമിക്കുന്നുണ്ട്. നരേന്ദ്രമോദിയാണ് രാജഗോപാലിന്റെ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്നത്. രാജഗോപാല്‍ ജയിച്ചിരിക്കണമെന്നാണ് ജില്ല നേതൃത്വത്തിന് മോദി നല്‍കിയിരിക്കുന്ന നിര്‍ദേശം. രാജഗോപാല്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകുമെന്ന പ്രചരണവും ശക്തമാണ്. ശശിതരൂര്‍ ജയിച്ച് യുപിഎ അധികാരത്തിലെത്തിയാലും കാബിനറ്റ് പദം സുനിശ്ചിതമാണ്. എന്നാല്‍ ഇക്കാര്യം പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറല്ല. ശശി തരൂര്‍ ഇത്തവണയും ജയിച്ചാല്‍ പിന്നീട് തിരുവനന്തപുരം അദ്ദേഹത്തിന്റെ പോക്കറ്റിലിരിക്കുമെന്നാണ് കോണ്‍ഗ്രസുകാരുടെ മനോവിചാരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha