അമൃതാനന്ദമയിക്കെതിരെ സി.പി.എം; റ്റി.പി.അഭിമുഖത്തിന് പിന്നാലെ മലയാളത്തില്‍ പുസ്‌തകവും

സി.പി.എം. സംസ്ഥാന കമ്മിറ്റി മാതാ അമൃതാനന്ദമയിക്കെതിരെ ശക്തമായി രംഗത്തു വരാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് ഓസ്‌ട്രേലിയക്കാരിയായ മദാമ്മയെ കാണാന്‍ കൈരളി ടി.വി. എം.ഡി ജോണ്‍ ബ്രിട്ടാസിനെ അയച്ചതും അവര്‍ നല്‍കിയ അഭിമുഖം പരമ്പരയായി സംപ്രക്ഷണം ചെയ്യാന്‍ തീരുമാനിച്ചതും. സംരക്ഷണം നിര്‍ത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മഠം നല്‍കിയ നോട്ടീസിന് പുല്ലുവില കല്‍പ്പിക്കാനാണ് പാര്‍ട്ടി ജോണ്‍ ബ്രിട്ടാസിന് നല്‍കിയിരുന്ന നിര്‍ദ്ദേശം. പുസ്‌തകത്തിന്റെ വിതരണം നിര്‍ത്തിവയ്‌ക്കണമെന്ന് അമൃതാനന്ദമയയിയുടെ മുന്‍ശിഷ്യയും എഴുത്തികാരുയിമായ ഗെയല്‍ ട്രെഡ് വെല്ലിനോട് നിര്‍ദ്ദേശിച്ചെങ്കുലം പുസ്‌തക വിതരണം നിര്‍ത്തില്ലെന്ന് അവര്‍ മഠത്തെ അറിയിച്ചു. ഇതിനിടെ ചിലര്‍ തൃശൂര്‍ മുന്‍സിഫ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കൈരളി ടി.വി ചെയര്‍മാന്‍ മമ്മൂട്ടിക്കും ജോണ്‍ബ്രിട്ടാസിനും നോട്ടീസയയ്‌ക്കാന്‍ കോടതി ഉത്തരവായി.
ഏതായാലും സി.പി.എം നീക്കം അമൃതാനന്ദമയി മഠത്തെ ഞെട്ടിച്ചിരിക്കുകയാണ്. സി.പി.എമ്മിന് ഇക്കാര്യത്തില്‍ വ്യക്തമായ അജണ്ടയുണ്ട്. അമൃതാനന്ദമയി ബി.ജെ.പിയോട് കാണിക്കുന്ന വിധേയത്വമാണ് അവരെ അലട്ടുന്നത്. നരേന്ദ്രമോദിയെ ആശ്രമത്തില്‍ കൊണ്ടുവന്ന് ആദരിച്ചത് സി.പി.എമ്മിന് നേരത്തെ പ്രഹരമായി. ദേശീയതലത്തില്‍ ബി.ജെ.പിയുമായി അമൃതാനന്ദമയീ മഠത്തിനുളള ശക്തമായ ബന്ധങ്ങളാണ് സി.പി.എമ്മിനെ അലട്ടുന്നത്. ആള്‍ദൈവങ്ങള്‍ക്കെതിരെ നേരത്തെ തന്നെ പാര്‍ട്ടിക്ക് വിയോജിപ്പുണ്ടെന്നാണ് ഇതുസംബന്ധിച്ച് ചോദിച്ചപ്പോള്‍ ഒരു ഉന്നത സി.പി.എം. നേതാവ് വ്യക്തമാക്കിയത്.
അമൃതാനന്ദമയി മഠം സന്ദര്‍ശിക്കുന്ന പാര്‍ട്ടിക്കാരെ ഈയിടെ പാര്‍ട്ടി വിലക്കിയിരുന്നു. ഭക്തിയും പാര്‍ട്ടിയും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നല്‍കിയ അന്ത്യശാസനം. എന്നാല്‍ ആരോപണങ്ങളെല്ലാം മഠം നിഷേധിച്ചു. നിഷേധ കുറുപ്പിന് വലിയ പ്രാധാന്യം നല്‍കേണ്ടതില്ലെന്നാണ് കൈരളി ടി.വിയുടെ തീരുമാനം.
ജോണ്‍ ബ്രിട്ടാസിനെയും കൈരളിയുടെ ഗ്രൂപ്പിനെയും ധാരാളം പണം ചെലവാക്കി ഓസ്‌ട്രേലിയയിലേക്ക് അയച്ചതു തന്നെ അമൃതാനന്ദമയയിയെ അവസാനിപ്പിക്കാന്‍ വേണ്ടിയാണ്. അവര്‍ക്കെതിരെ ഇറങ്ങിയ പുസ്‌തകത്തിന്റെ മലയാളം തര്‍ജിമ തയ്യാറാക്കിയാല്‍ പ്രസിദ്ധീകരിക്കാമെന്ന് ചിന്ത തീരുമാനിച്ചിട്ടുണ്ട്. കള്ളനാണയങ്ങളെ പുറത്തുകൊണ്ടുവരുന്നതോടൊപ്പം ആത്മീയ വ്യാപാരത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കാനും സി.പി.എം. തീരുമാനിച്ചു. അതേ സമയം ബി.ജെ.പി അമൃതാനന്ദമയീ മഠത്തിന്റെ സംരക്ഷണം ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. ബ്രീട്ടാസിന് പിണറായിയെ എന്ന പോലെ അമൃതാനന്ദമയിക്ക് നരേന്ദ്രമോദിയുമായും അടുത്ത ബന്ധമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























