എല്ലാവര്‍ക്കും ജൈവം മതി? ജൈവത്തില്‍ വിഷം; തട്ടിപ്പിന്റെ പുതിയ മുഖം

തിരുവനന്തപുരം ഉള്‍പ്പെടെയുളള ജില്ലകളില്‍ ജൈവകൃഷിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ പുറത്തുവരുന്നു. ജൈവസാങ്കേതിക വിദ്യയുടെ ഫലങ്ങളാണെന്ന മട്ടില്‍ വിപണിയിലുളള മല്ലിയിലയും, കറിവേപ്പിലയും മറ്റും ഗുരുതരമായ വിഷപദാര്‍ത്ഥങ്ങള്‍ നിറഞ്ഞതാണെന്ന് കേരള കാര്‍ഷിക സര്‍വകലാശാല കണ്ടെത്തി. ജൈവ ഉത്‌പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ നിന്നുളള ഉത്‌പന്നങ്ങളില്‍ നിന്നാണ് കീടനാശിനികള്‍ കണ്ടെത്തിയത്.
52 ഇനം പച്ചകറികളിലാണ് കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ചത്. ഇലവര്‍ഗത്തിലുളള പച്ചകറികളിലാണ് മാരക വിഷം കണ്ടെത്തിയത്. ചീര, ബീന്‍സ്, വെണ്ടക്ക, പുതിന, മല്ലിയില തിടങ്ങിയവയിലാണ് വിഷാംശം കൂടുതലുളളത്. അതേ സമയം പച്ചചീര, കുമ്പളം, ബീറ്റ്‌റൂട്ട്, പാവയ്‌ക്ക തുടങ്ങിയവയില്‍ വിഷമില്ലെന്നും പരിശോധനയില്‍ ബോധ്യമായി.
ഓരോ മാസവും നൂറോളം സാമ്പിളുകള്‍ വീതമാണ് പരിശോധന നടത്താറുളളത്. പല മാസങ്ങളിലും വിഷ സാന്നിദ്ധ്യം കണ്ടെത്താറുണ്ടെങ്കിലും അടുത്ത മാസങ്ങളില്‍ ഇത് വര്‍ദ്ധിച്ചു വരുന്നതായി പഠനങ്ങള്‍ പറയുന്നു. വിഷപദാര്‍ത്ഥങ്ങള്‍ കാന്‍സര്‍ ഉള്‍പ്പെടെയുളള രോഗങ്ങള്‍ക്ക് കാരണമായേക്കാം. 2011-ല്‍ കേരളത്തില്‍ നിരോധിച്ച പ്രൊഫമോഫോസിന്റെ അംശങ്ങളും പച്ചക്കറികളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് എവിടെ നിന്നാണ് വാങ്ങുന്നതെന്നറിയില്ല. എന്‍ഡോസള്‍ഫാന്റെ സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്.
കേരള കാര്‍ഷിക സര്‍വ്വകലാശാലയും കൃഷി വകുപ്പും സംയുക്തമായാണ് രാസ പരിശോധന തടത്തുന്നത്. ഇത്തരം പരിശോധനകള്‍ തുടരുമെന്ന് കൃഷി വകുപ്പ് അറിയിച്ചു.
അതേ സമയം ജൈവകൃഷി ഉത്‌പന്നങ്ങല്‍ വലിയ വിലക്കാണ് വിറ്റഴിക്കുന്നത്. സാധാരണ പച്ചക്കറിയുടെ ഇരട്ടിവിലയാണ് ഇതിന് ഈടാക്കാറുളളത്. വലിയ വിലവാങ്ങി കമ്പളിപ്പിക്കപ്പെടുന്നതില്‍ ഉപഭോക്താക്കള്‍ ആശങ്കയിലാണ്. തിരുവനന്തപുരം നഗരത്തില്‍ ജൈവ ഉത്‌പന്നഷോപ്പുകള്‍ കൂണുകള്‍പോലെ മുളച്ച് പൊന്തുന്നുണ്ട്.
ജൈവ ഉത്‌പന്നങ്ങള്‍ പരിശോധിക്കപ്പെടുന്നത് ഇതാദ്യമാണ്. വിഷമുക്തം എന്ന ലേബലില്‍ പുറത്തിറക്കുന്നത് കാരണം ഇതിന് ആവശ്യങ്ങള്‍ ഏറെയാണ്. ചുരുക്കത്തില്‍ പച്ചക്കറികളെക്കാള്‍ വിശ്വസിക്കാവുന്നത് മത്സ്യവും മാംസവുമാണെന്ന് വന്നിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha