വിവാഹ ചടങ്ങുകളില്‍ പുരോഹിതന്‍മാരെ ഒഴിവാക്കണമെന്ന് സി.പി.എം

സ്വന്തം മതവുമായുള്ള എല്ലാ ബന്ധങ്ങളും ഒഴിവാക്കണമെന്ന് അണികള്‍ക്ക് സി.പി.എമ്മിന്റെ നിര്‍ദേശം. പാലക്കാട് നടന്ന സംസ്ഥാന പ്ലീനം അംഗീകരിച്ച് കീഴ്ഘടകങ്ങള്‍ക്ക് അയച്ച രേഖയിലാണ് ഈ നിര്‍ദേശം പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്നത്. മത വിശ്വാസത്തിന്റെ കാര്യത്തില്‍ മറ്റ് നിര്‍വാഹമില്ലെങ്കില്‍ 'അടവ് നയം' സ്വീകരിക്കാമെങ്കിലും അത് പൊതു മാനദണ്ഡമാക്കരുതെന്നും രേഖയില്‍ നിര്‍ദേശിക്കുന്നു.
പാര്‍ട്ടി അംഗങ്ങള്‍ക്ക് മതം അടിച്ചേര്‍പ്പിക്കുന്ന സമ്പ്രദായങ്ങളും ചിട്ടകളും മറികടന്ന് പ്രവര്‍ത്തിക്കാനാകണമെന്ന് രേഖ പറയുന്നു.
വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നിലപാട് സ്വീകരിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കാവണമെന്ന് നിര്‍ദേശിക്കുന്ന രേഖയില്‍ , പാര്‍ട്ടി അംഗങ്ങള്‍ ജാതി-മത സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതും ആരാധനാലയങ്ങളുടെ ഭാരവാഹികളാകുന്നതും വിലക്കിയിട്ടുണ്ട്. കുടുംബത്തില്‍ മരണം സംഭവിച്ചാല്‍ ജാതി-മത സംഘടനകള്‍ നിര്‍ദേശിക്കുന്ന കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയും സംസ്‌കരിക്കുന്നതിന് പൊതു മാനദമണ്ഡങ്ങള്‍ സ്വീകരിക്കുകയും ചെയ്യണം.
വിവാഹത്തചടങ്ങുകളില്‍ നിന്ന് മതപുരോഹിതന്മാരെ ഒഴിവാക്കണം. താലികെട്ടേണ്ടവര്‍ താലികെട്ടുകയും പൂമാല ഇടുകയും ചെയ്താല്‍ വിവാഹച്ചടങ്ങ് പൂര്‍ത്തിയാവുമെന്ന് അണികളെ ബോധ്യപ്പെടുത്തുന്ന സി.പി.എം, ഇതിന് ന്യായീകരണമായി പറയുന്നത് വിവാഹം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ റജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നതാണ്.
ഗൃഹപ്രവേശനത്തിന്റെ ഭാഗമായി ഗണപതി ഹോമം പോലുള്ള എല്ലാ മതപരമായ ചടങ്ങുകളും ഒഴിവാക്കണം. മരണം സംഭവിച്ചാല്‍ സംസ്‌കരിക്കുന്നതില്‍ മതപരവും ജാതീയവുമായ ചടങ്ങുകള്‍ ഒഴിവാക്കണം. പാര്‍ട്ടി അംഗത്വത്തിലേക്ക് പുതുതായി കടുന്നവരുന്നവര്‍ ആരാധനാലയങ്ങളില്‍ പോവാനും ദൈവവിശ്വാസം വച്ചു പുലര്‍ത്താനും ഇടയുണ്ടെന്നും ഇത്തരക്കാരെ തള്ളിക്കളയാതെ അവരുടെ ബോധം ഉയര്‍ത്താനുള്ള ക്ഷാമാപൂര്‍വ്വമായ പ്രവര്‍ത്തനത്തിലാണ് ഏര്‍പെടേണ്ടതെന്നും രേഖ പറയുന്നു. എന്നാല്‍ ഇത്തരമൊരു ഇളവ് ദീര്‍ഘകാലമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയില്‍ അംഗമായി തുടരുകയും ചെയ്യുന്ന സഖാക്കള്‍ക്ക് നല്‍കാനില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha