അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രിയുടെ സഹായം തേടി

അബ്ദുള്ളക്കുട്ടി എം.എല്‍.എ തന്നെ മാനഭംഗപ്പെടുത്തിയെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ പരാതി കേസെടുത്തതിന് പിന്നാലെയാണ് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉപയോഗിച്ചാണ് സരിത സോളാര്‍ തട്ടിപ്പ് നടത്തിയത് എന്നാണ് ആരോപണം. ഈ സാഹചര്യത്തില്‍ അബ്ദുള്ളക്കുട്ടിയുടെ ക്ലിഫ് ഹൗസ് സന്ദര്‍ശനത്തില്‍ പല കാര്യങ്ങളും ഉരുത്തിരിഞ്ഞിട്ടുണ്ട്.
സരിതയെക്കുറിച്ച് തനിക്കും ചിലതൊക്കെ സംസാരിക്കാനുണ്ടെന്ന് നേരത്തെ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നിടം വരെ അബ്ദുള്ളക്കുട്ടിക്കെതിരെ നടപടികള്‍ ഉണ്ടാകില്ലെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പിന് ശേഷം സരിത കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് അറിയുന്നത്. തന്റെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാന്‍ വേണ്ടി ചിലര്‍ സരിതയുമൊത്ത് പ്രവര്‍ത്തിക്കുകയാണെന്നും അബ്ദുള്ള കുട്ടി ആരോപിക്കുന്നു.
അതേസമയം അബ്ദുളളക്കുട്ടിയെ ഒതുക്കാനും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാനും ചിലര്‍ സരിതയെ ഉപയോഗിക്കുകയാണെന്നും ആക്ഷേപമുണ്ട്. മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് സരിതയെ മാനഭംഗപ്പെടുത്തിയെങ്കിലും അക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒതുക്കി തീര്‍ക്കാമായിരുന്നു. അതിന് മുതിരാഞ്ഞത് ഇതുകൊണ്ടാണെന്നറിയുന്നു. മുന്‍പ് എം.പിയായിരുന്ന കാലത്ത് ഡല്‍ഹിയില്‍ ചില സ്ത്രീകളുമായി അബ്ദുള്ളക്കുട്ടിക്ക് ബന്ധം ഉണ്ടായിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha