പ്രേമചന്ദ്രന് പിന്നാലെ എല്‍ഡിഎഫിന്റെ രണ്ട് എംഎല്‍എമാര്‍ കൂടി യുഡിഎഫ് പാളയത്തിലേക്ക് ചാടും

പ്രേമചന്ദ്രനു പിന്നാലെ രണ്ട് നിയമസഭാംഗങ്ങള്‍ കൂടി യുഡിഎഫിലേക്ക്. എന്‍സിപിയിലെ എ.കെ. ശശീന്ദ്രനും തോമസ് ചാണ്ടിയുമാണ് യുഡിഎഫ് പാളയത്തിലെത്തുന്നത്. ഇക്കാര്യം മുന്‍കൂട്ടി അറിഞ്ഞാണ് മുന്‍ കുട്ടനാട് എം.എല്‍ എ ഡോ.കെ.സി ജോസഫ് കേരള കോണ്‍ഗ്രസ് എം സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ സ്ഥാനം രാജി വച്ചത്. ഡോ. കെ.സി ജോസഫിന്റെ നേതൃത്വത്തില്‍ പി.ജെ ജോസഫ് വിഭാഗത്തിലെ ചില നേതാക്കള്‍ ഇടതുമുന്നണിയില്‍ സ്ഥാനം ലഭിക്കുമോ എന്ന് രഹസ്യാന്വേഷണം തുടങ്ങി കഴിഞ്ഞു. ഇതില്‍ ഡോ.കെ.സി യെ കൂടാതെ തിരുവനന്തപുരത്തുകാരനായ മറ്റൊരു നേതാവും കൂടിയുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ് ഉടനെയല്ലെങ്കിലും ഇവര്‍ക്കൊപ്പം ഇടതുപാളയത്തിലെത്തും. തങ്ങളുടെ ഭാവി ഇടതുപാളയത്തിലാണ് സുരക്ഷിതമെന്ന് ഇവര്‍ വിശ്വസിക്കുന്നു.
ചാണ്ടിയും ശശീന്ദ്രനും യുഡിഎഫിലെത്തുന്നതിന് പിന്നിലും ഉമ്മന്‍ചാണ്ടിയാണുള്ളത്. നേരത്തേ തന്നെ ഇവര്‍ യുഡിഎഫിലെത്തുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും കാത്തിരിപ്പ് നീളുകയായിരുന്നു. ചില ഘടകകക്ഷി എംഎല്‍എമാര്‍ രാജി ഭീഷണി തുടര്‍ച്ചയാക്കിയതോടെയാണ് മാറി ചിന്തിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായത്. ശെല്‍വരാജ് മോഡലില്‍ ഇടതുമുന്നണിയില്‍ നിന്നും എംഎല്‍എമാരെ പിടിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ എംഎല്‍എമാരെ കിട്ടാതായതോടെയാണ് ഘടകകക്ഷി നേതാക്കളെ റാഞ്ചിയത്. ഫിലിപ്പോസ് തോമസിനെ സിപിഎം വല വീശിയതോടെയാണ് ഘടകകക്ഷി നേതാക്കളെ പിടിക്കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്.
75 എംഎല്‍എമാരുടെ ഭൂരിപക്ഷത്തിലെത്തിയ ഉമ്മന്‍ചാണ്ടിക്ക് തോമസ്‌ചാണ്ടിയും ശശീന്ദ്രനും വരുന്നതോടെ ഭൂരിപക്ഷം 77ലെത്തും. ഒരു മുഖ്യമന്ത്രിക്ക് സംസ്ഥാനം ഭരിക്കാന്‍ 77 നിയമസഭാംഗങ്ങളുടെ ഭൂരിപക്ഷം ധാരാളമാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ എംഎല്‍എമാര്‍ സിപിഎമ്മിനോട് തെറ്റി വലതു പാളയത്തിലെത്തുമെന്നും ഉമ്മന്‍ചാണ്ടി വിശ്വസിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്നും മുഖ്യമന്ത്രി വിശ്വസിക്കുന്നു. അടുത്ത അഞ്ചുകൊല്ലം ഭരിക്കാമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കണക്കുകൂട്ടല്‍.
കൂടുതല്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസിലെത്തുമെന്ന വാര്‍ത്ത ഉമ്മന്‍ചാണ്ടിയുമായി അടുപ്പമുള്ളവര്‍ സ്ഥിതീകരിക്കുകയോ നിഷേധിക്കുകയോ ചെയ്‌തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























