സരിതയുടെ സാരിയില്‍ ചുറ്റി വീണ അബ്‌ദുള്ളക്കുട്ടിയോട് സുധീരന്‍ ഗുഡ്‌ബൈ പറയും?

എ.പി അബ്‌ദുള്ളക്കുട്ടി എംഎല്‍ എക്കെതിരെ സോളാര്‍ നായിക സരിതാനായര്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് കെ.പി.സി.സി അധ്യക്ഷന്‍ അബ്‌ദുള്ളക്കുട്ടിയില്‍ നിന്നും വിശദീകരണം തേടും. വിശദീകരണം തൃപ്‌തികരമല്ലെങ്കില്‍ അബ്‌ദുള്ളക്കുട്ടിയുടെ രാജി ആവശ്യപ്പെടുന്നതിനെകുറിച്ചും കെ.പി.സി.സി നേതൃത്വം ആലോചിക്കുന്നുണ്ട്. ഡി.വൈ.എഫ്.ഐക്കാരുടെ അക്രമത്തില്‍പെട്ട് തറയില്‍ കിടന്നിഴയുന്ന അബ്‌ദുള്ള കുട്ടിയുടെ ചിത്രം കേരളത്തില്‍ പാര്‍ട്ടിക്ക് അപമാനമുണ്ടാക്കിയെന്ന കണക്കുകൂട്ടലിലാണ് കെ.പി.സി.സി നേതൃത്വം. താന്‍ നിരപരാധിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ എംഎല്‍എ എന്തുകൊണ്ട് സരിതക്കെതിരെ മാനനഷ്‌ടകേസ് ഫയല്‍ ചെയ്‌തില്ലെന്നാണ് സുധീരന്റെ ചോദ്യം. സ്‌ത്രീയുടെ മാനം നഷ്‌ടപ്പെടുത്തിയ ഒരാള്‍ എംഎല്‍ എയായി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് കെ.പി.സി.സി കരുതുന്നു.
അതേസമയം അബ്‌ദുള്ളക്കുട്ടിക്കെതിരെ പോലീസന്വേഷണം കാര്യക്ഷമമാക്കാനും സുധീരന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അബ്‌ദുള്ളക്കുട്ടി തെറ്റുകാരനാണെന്ന് കണ്ടാല്‍ രാജി ആവശ്യപ്പെടാം എന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ സുധീരന് നല്‍കിയ ഉപദേശം. പാര്‍ട്ടി ലോകസഭാ തെരഞ്ഞെടുപ്പ് ഗോദയില്‍ നില്‍ക്കുമ്പോള്‍ ഇത്തരം അപവാദങ്ങള്‍ പാര്‍ട്ടിയുടെ സല്‍പേര് കെടുത്തുമെന്നാണ് സുധീരന്റെ വാദം.
സുധീരനല്ല രമേശായിരുന്നെങ്കില്‍ അബ്‌ദുള്ളക്കുട്ടിക്ക് രക്ഷപ്പെടാമായിരുന്നു. പോലീസന്വേഷണം, വസ്‌തുതാവിരുദ്ധം തുടങ്ങിയ വഴികളിലൂടെ നിഷ്‌പ്രയാസം ഊരി പോകാമായിരുന്നു. എന്നാല്‍ സുധീരന്‍ ഇത്തരം കാര്യങ്ങളില്‍ ഒരു വിട്ടു വീഴ്‌ചയും ചെയ്യാറില്ല.
നൂല്‍പാലത്തിലൂടെ സഞ്ചരിക്കുന്ന സര്‍ക്കാരായതിനാല്‍ എംഎല്‍ എമാര്‍ രാജി വയ്‌ക്കുന്നത് സര്‍ക്കാരിന്റെ നിലനില്‌പിനെ ബാധിക്കുമെന്ന ഭയവും സുധീരനില്ല. പാര്‍ട്ടിയെ വിഷമവൃത്തത്തിലാക്കാന്‍ സുധീരന്‍ അനുവദിക്കുകയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനപ്രതിനിധി മാറി നിന്ന് അന്വേഷണത്തെ നേരിടുന്നതാണ് അഭികാമ്യമെന്ന് സുധീരന്‍ വിശ്വസിക്കുന്നു. ഡല്‍ഹിയിലുളള സുധീരന്‍ ഇതു സംബന്ധിച്ച് രമേശും ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി. അബ്‌ദുള്ളക്കുട്ടിയെ സംരക്ഷിക്കാന്‍ അദ്ദേഹത്തിന്റെ സ്‌പോണ്‍സറായിരുന്ന കെ.സുധാകരന്‍ ഉള്‍പ്പെടെ ആരും തയ്യാറല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha