അബ്ദുള്ളക്കുട്ടിയെ കുടുക്കിയത് കോണ്‍ഗ്രസുകാര്‍ തന്നെ

സരിതയെ കൊണ്ട് കേസു കൊടുപ്പിച്ച് അബ്ദുള്ളക്കുട്ടി എം.എല്‍.എയെ കുടുക്കിയത് കോണ്‍ഗ്രസിലെ തന്നെ ചിലരാണെന്ന് ആരോപണം. കെ.സുധാകരന്റെ അടുത്ത അനുയായിയായ അബ്ദുള്ളക്കുട്ടിയെ ഒതുക്കുന്നതിലൂടെ സുധാകരന് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയത്. അടുത്ത തവണ കണ്ണൂര്‍ നിയമസഭാ സീറ്റ് തിരിച്ച് പിടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും അറിയുന്നു.
അതേസമയം കോണ്‍ഗ്രസിലെ ചില നേതാക്കളുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ അബ്ദുള്ളക്കുട്ടിക്ക് അറിയാമായിരുന്നു. ഇത് പുറത്ത് പറയാതിരിക്കാനുള്ള താക്കീതാണിതെന്നും സംസാരമുണ്ട്. സോളാര്‍ കേസുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ കോണ്‍ഗ്രസിലെ ഒരു ഉന്നതന്റെ പക്കലുണ്ട്. ഇയാളും കെ.സുധാകരനും തമ്മില്‍ ശത്രൂതയിലാണ്. അദ്ദേഹമാണ് സരിതയെ കൊണ്ട് പരാതി നല്‍കിച്ചതെന്നും ആക്ഷേപമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha