താനും പണി തരുമെന്ന് ഭൈമീകാമുകന്‍മോരോട് അബ്‌ദുള്ളക്കുട്ടി; ബലാല്‍സംഗകേസ് നിലനില്‍ക്കില്ല

തന്നെ കേസില്‍ കുടുക്കുകിയാല്‍ സരിതാനായരുമായി ബന്ധമുള്ള കോണ്‍ഗ്രസുകാരുടെ മുഴുവന്‍ പേരുകളും പുറത്തു പറയുമെന്ന് ആരോപണ വിധേയനായ എ.പി.അബ്‌ദുള്ളക്കുട്ടി കോണ്‍ഗ്രസ് നേതാക്കളെ രഹസ്യമായി അറിയിച്ചു. കോണ്‍ഗ്രസിലെ ഒട്ടുമിക്ക നേതാക്കള്‍ക്കും സരിതയുമായി ബന്ധമുണ്ട്. എന്നിട്ടും തന്നെ മാത്രം ബലിയാടാക്കി. തനിക്കൊരു അപകടം വന്നപ്പോള്‍ ആരും രക്ഷിക്കാനെത്തിയില്ല. സരിത തനിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് പ്രചാരണവുമുണ്ട്.
ഇതിനിടയില്‍ അബ്‌ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താനും തുടങ്ങി. അബ്‌ദുള്ളക്കുട്ടിയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ ദിവസം മലയാളിവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. റിപ്പോര്‍ട്ടിന്റെ പിറ്റേന്ന് തന്നെ കോണ്‍ഗ്രസുകാര്‍ പണികൊടുത്തു.
അതേസമയം അബ്‌ദുള്ളക്കുട്ടിക്കെതിരെയുള്ള കേസില്‍ പോലീസ് കരുതലോടെയാണ് നീങ്ങുന്നത്. ജോസ് തെറ്റയില്‍ കേസില്‍ കേരള ഹൈക്കോടതിയില്‍ നിന്നും പോലീസിന് പണി കിട്ടിയതാണ് കാരണം. തെറ്റയില്‍ പരാതിക്കാരിയെ ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു ആരോപണം. എന്നാല്‍ തെറ്റയലിനെതിരെ സമര്‍പ്പിക്കപ്പെട്ട കേസില്‍ അദ്ദേഹം യുവതിയെ മാനഭംഗപ്പെടുത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് ഹൈക്കോടതി എത്തിച്ചേര്‍ന്നത്. ബലാല്‍സംഗം നടന്നതായുള്ള പോലീസ് കേസ് റദ്ദാക്കാനും ഹൈക്കോടതി ഉത്തരവിട്ടു. സോളാര്‍ കേസില്‍ കഴിഞ്ഞ ജൂണില്‍ അബ്‌ദുള്ളക്കുട്ടി തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് സരിത പറഞ്ഞത്. എന്നാല്‍ തീയതി പറഞ്ഞിട്ടില്ല. മസ്‌ക്കറ്റ് ഹോട്ടലിലാണ് സംഭവം നടന്നതെന്നും ആരോപിക്കുന്നു. സരിതയുടെ പരാതിയില്‍ തീയതി ഇല്ലായിരിക്കെ പോലീസ് എങ്ങനെയാണ് മസ്‌ക്കറ്റില്‍ നിന്നും തെളിവെടുക്കുക. മാത്രവുമല്ല, സരിതയുടെ വിശ്വാസ്യതയെ കോടതിക്കും സംശയമുണ്ട്. സ്‌ത്രീയുടെ ആരോപണം സത്യസന്ധവും സമഗ്രവുമായി അന്വേഷിക്കണമെങ്കിലും പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അന്ധമായി വിശ്വസിക്കരുതെന്ന സൂചനയാണ് ഹൈക്കോടതി തെറ്റയില്‍ കേസില്‍ പോലീസിന് നല്‍കിയത്. മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ബലാല്‍സംഗത്തിന്റെ തീയതി സരിത പറയാതിരിക്കുന്ന പശ്ചാത്തലത്തില്‍ കേസ് തള്ളിപോകാനാണ് സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























