സ്ഥാനാര്‍ത്ഥിയാകാന്‍ നിയമ തടസങ്ങളില്ല... ജയിലില്‍ നിന്നും അബ്‌ദുള്‍ നാസര്‍ മഅദ്‌നി വരുന്നു; പൊന്നാനി കത്തും! ഇ.ടിക്ക് പണികിട്ടുമോ?

ലീഗിന് കനത്ത വെല്ലുവിളി ഉയര്‍ത്തി പൊന്നാനി ലോകസഭാ മണ്‌ഡലത്തില്‍ പി.ഡി.പി അബ്‌ദുള്‍ നാസര്‍ മഅദ്‌നിയെ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറക്കുന്നു. മദനി സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ വെല്ലുവിളി ഉയരുന്നത് യുഡിഎഫിന് മാത്രമാണ്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ മഅദ്‌നിക്ക് കഷ്‌ടകാലം തുടങ്ങിയെന്നാണ് പി.ഡി.പി നേതാക്കള്‍ ആരോപിക്കുന്നത്. കര്‍ണാടകത്തിലെ ആഭ്യന്തരമന്ത്രി മലയാളിയായിരുന്നിട്ടുപോലും മഅദ്‌നിക്ക് നീതി കിട്ടുന്നില്ലെന്നും ആക്ഷേപമുയര്‍ന്നു. മഅദ്‌നിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നിയമ തടസ്സമില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥിയായി മഅദ്‌നിയെ രംഗത്തിറക്കാന്‍ പി.ഡി.പി തീരുമാനിച്ചത്.
മഅദ്‌നി സ്ഥാനാര്‍ത്ഥിയായാല്‍ മുസ്ലീം വോട്ടുകള്‍ ഭിന്നിക്കും. ലീഗിന്റെ വോട്ടുകളാവും ഭിന്നിക്കുക. കാരണം ലീഗില്‍ തീവ്ര മുസ്ലീംവത്‌ക്കരണത്തിന്റെ നാളുകളാണ് ഇത്. ലീഗിന്റെ സൗമ്യത പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്‌ടിച്ചിട്ടുണ്ട്. തങ്ങളിലൊരുവന് ഒരപകടം വന്നപ്പോള്‍ ഇ.അഹമ്മദ് എന്ന കേന്ദ്രമന്ത്രിയുണ്ടായിരുന്നിട്ടും ലീഗ് സഹായിച്ചില്ലെന്ന ആക്ഷേപം വ്യാപകമാണ്. ജയിലില്‍ കിടന്നാവും മഅദ്‌നി മത്സരിക്കുക. മഅദ്‌നിയുടെ പ്രസംഗം റെക്കോര്‍ഡ് ചെയ്‌ത് മണ്‌ഡലത്തിലുടനീളം കേള്‍പ്പിക്കും. മഅദ്‌നിയുടെ മക്കളെ പ്രചാരണ രംഗത്തിറക്കും. സൂഫിയ മഅദ്‌നിയെ കൊണ്ടു വരും. തങ്ങള്‍ ജയിച്ചില്ലെങ്കിലും ലീഗിന്റെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുകയാണ് പി.ഡി.പിയുടെ ലക്ഷ്യം.
അതേസമയം മലപ്പുറത്തും പൊന്നാനിയിലും കപ്പലിനുള്ളിലെ കള്ളന്മാരെ കാരണം ലീഗ് പൊറുതിമുട്ടിയിരിക്കുകയാണ്. അഹമ്മദ് പരാജയപ്പെടുമെന്നു പോലും ലീഗ് നേതൃത്വം സംശയിക്കുന്നു. അതിനാല്‍ ഇലക്ഷന്റെ സര്‍വകാര്യങ്ങളിലും നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തുണ്ട്. അഹമ്മദ് തോറ്റാല്‍ അഖിലേന്ത്യാ പ്രസിഡന്റിനെ തോല്‍പ്പിച്ച പാര്‍ട്ടിയെന്ന ദുഷ്‌പേര് ലീഗിന് കേള്‍ക്കേണ്ടി വരും.
അഹമ്മദിന്റെ സ്ഥാനാര്‍ത്ഥിത്വം ഒട്ടും ഭദ്രമല്ലെന്ന് പാണക്കാട് തങ്ങള്‍ക്കുമറിയാം. അതിനാലാണ് മാറി നില്‍ക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ഇ.ടി. മുഹമ്മദ് ബഷീറാകട്ടെ കുഞ്ഞാലിക്കുട്ടിയുടെ എതിര്‍ചേരിയിലാണ്. എന്നിരുന്നാലും മണ്‌ഡലത്തില്‍ ഇ.ടിക്ക് സല്‍പേരുണ്ട്. എന്നാല്‍ ആര്യാടന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി കൊമ്പു കോര്‍ത്തിട്ടുള്ള ഇ.ടി. മഅദ്‌നിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ വെട്ടിലായിരുക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























