ജ്യോത്സ്യന്മാര്‍ റെഡി; സ്ഥാനാര്‍ത്ഥികളേ ഇതിലേ ഇതിലേ... മന്ത്രവാദം, ഹോമം, ഏലസ് എന്തും തയ്യാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്‌ചകള്‍ മാത്രം അവശേഷിക്കെ ഡോക്‌ടറേറ്റുള്ളവരും അല്ലാത്തവരുമായ ജ്യോതിഷികള്‍ ജില്ലാ ആസ്ഥാനങ്ങളില്‍ സജീവമായി. ജ്യോത്സ്യന്‍മാര്‍ക്ക് പുറമെ മന്ത്രവാദികള്‍, പൂജാരിമാര്‍, പള്ളിയിലച്ചന്മാര്‍, മൊല്ലാക്കമാര്‍ തുടങ്ങിയവരും രംഗത്തിറങ്ങി കഴിഞ്ഞു. ശത്രുസംഹാര ഹോമം, ശത്രു സംഹാര പൂജ തുടങ്ങി ഫലപ്രദമായ പൂജകള്‍ ധാരാളമുണ്ട്. ഏലസുകളും യഥേഷ്‌ടം തയ്യാറാക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളും സ്ഥാനാര്‍ത്ഥികളുടെ പ്ലഗുകളും ജ്യോത്സ്യന്മാരെ തേടിയുളള യാത്രകള്‍ തുടങ്ങി കഴിഞ്ഞു.
ചെറുകിട ജ്യോത്സ്യന്മാര്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളറിയാന്‍ അഞ്ച് മിനിറ്റിന് അഞ്ഞൂറ് രൂപയാണ് ഫീസ്. തകിടിന് അയ്യായിരം രൂപ വരെ ചാര്‍ജ് ചെയ്യും. നേതാവ് കേന്ദ്രമന്ത്രിയോ കേന്ദ്രമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവോ ആണെങ്കില്‍ വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാണ്. പൂര്‍വ്വജന്മദോഷം, ഈ ജന്മത്തിലെ ദോഷം തുടങ്ങി എന്തിനും ഏതിനും പരിഹാരമുണ്ട്. ചിലര്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ചില ക്ഷേത്രദര്‍ശനങ്ങള്‍ നിര്‍ദ്ദേശിക്കും. തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ ക്ഷേത്രദര്‍ശനത്തിന് സമയമില്ലെങ്കില്‍ പൂജ പരികര്‍മ്മി നേരിട്ട് നടത്തും. ഇത്തരം കേസുകളില്‍ പതിനായിരം രൂപയാണ് ഫീസ്.
ശശിതരൂരിന്റെ സുഹൃത്തുക്കള്‍ തിരുവനന്തപുരത്തിനകത്തും പുറത്തുമുള്ള ജ്യോതിഷികളെ നിരന്തരമായി കാണുന്നു. ഒരാള്‍ പറയുന്നതല്ല മറ്റൊരാള്‍ പറയുന്നത്. ശശിതരൂരിന്റേത് പാപജാതകമാണെന്ന് ചിലര്‍ പറയുന്നു. സ്‌ത്രീകളില്‍ അപവാദം കേള്‍ക്കുന്നവരാണ് പാപജാതകക്കാര്‍. അടുത്തിടെ ആത്മഹത്യ ചെയ്‌ത ഒരാളുടെ ആത്മാവിന് ശാന്തി ലഭിച്ചിട്ടില്ലെന്നും ശാന്തി ലഭിക്കാന്‍ ചില കര്‍മ്മങ്ങള്‍ നടത്തണമെന്നും ചില ജ്യോത്സ്യന്മാര്‍ പറയുന്നു.
ജ്യോത്സ്യന്മാര്‍ക്ക് ജാതിയില്ല. ക്രൈസ്‌തവര്‍ക്കും ഇസ്ലാമതവിശ്വാസികളായ സ്ഥാനാര്‍ത്ഥികള്‍ ജ്യോത്‌സ്യന്മാരെ സമീപിക്കുന്നുണ്ട്. ഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തിലും മറ്റുള്ളവര്‍ക്ക് പളളിയിലും കര്‍മ്മങ്ങള്‍ നടത്താന്‍ തടസമില്ല. പൂജക്കും കര്‍മ്മത്തിനുമായി പല ജ്യോത്സ്യന്മാരും പല പ്രതിഫലമാണ് ഈടാക്കുന്നത്.
കേരളത്തിലെ സ്ഥാനാര്‍ത്ഥിക്കുവേണ്ടി ബോംബെയില്‍ നിന്നു വരെ ജ്യോത്സ്യന്മാര്‍ കേരളത്തിലെത്താറുണ്ട്. തെരഞ്ഞെടുപ്പ് പാര്‍ട്ടികാര്‍ക്ക് മാത്രമല്ല ജ്യോത്സ്യന്മാര്‍ക്കും ചാകരയുടെ വേളയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha