ആനിക്കുഴിക്കാട്ടില്‍ കോപാക്രാന്തനായത് എങ്ങനെ ? പന്നിവെടിക്ക് പിന്നിലാര് ?

കസ്‌തൂരിരംഗന്‍ വിഷയത്തില്‍ വിവാദ നായകനായി മാറുകയും ഒടുവില്‍ നായക വേഷം അഴിച്ചു വച്ച് വില്ലനായി തീരുകയും ചെയ്‌ത ഇടുക്കി ബിഷപ്പ് മാര്‍ ആനിക്കുഴിക്കാട്ടില്‍ എങ്ങനെയാണ് ഇങ്ങനെയായിതീര്‍ന്നത്? ഗ്രാമീണനും ശുദ്ധനും നല്ലവനുമായ ആനിക്കുഴിക്കാട്ടിലിന്റെ വീറും പോരും കണ്ട് അദ്ദേഹത്തെ അറിയുന്നവരൊക്കെ മൂക്കത്ത് വിരല്‍ വയ്‌ക്കുന്നു. പിതാവിന് ഇത്തരത്തില്‍ സംസാരിക്കാനാവില്ലെന്നു തന്നെയാണ് സഭാ വിശ്വാസികള്‍ പറയുന്നത്.
എന്താണ് സംഭവിച്ചത്? മാര്‍ ആനിക്കുഴിക്കാട്ടിലിനെ ഇത്തരത്തിലാക്കിയത് മുന്‍ കോണ്‍ഗ്രസ് നേതാവും ഇടുക്കിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ജോയ്‌സ് ജോര്‍ജാണ്. പി.ടി.തോമസിനെ വഴിയാധാരമാക്കിയതും ജോയ്‌സ് ജോര്‍ജ് തന്നെ. പി.ടി. സ്ഥാനാര്‍ത്ഥിത്വത്തിന് ശ്രമിച്ചപ്പോള്‍ തന്നെ ജോയുസും ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിത്വത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ ജോയ്‌സ് ജോര്‍ജ് ഔട്ടായി. ഇതിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോയ്‌സ് സീറ്റിന് ശ്രമം തുടങ്ങി. ഇതിനിടയില്‍ ഒരു ഘടകകക്ഷി നേതാവുമായി അടുപ്പം സ്ഥാപിച്ച് പി.ടി. തോമസിനെതിരെ രംഗത്തിറക്കി.
കസ്‌തൂരിരംഗനും ഗാഡ്‌ഗിലും മലഞ്ചെരുവുകളിലെത്തിയയുടന്‍ അദ്ദേഹം അതില്‍ പിടിച്ചു. ബിഷപ്പിനെയും അച്ചന്‍മാരെയും തെരുവിലിറക്കാന്‍ കസ്‌തൂരിരംഗനോളം പോന്ന ഒരു വിഷയമില്ലെന്നായിരുന്നു ജോയ്‌സിന്റെ കണ്ടെത്തല്‍. അത് ശരിയായിരുന്നു. കസ്‌തൂരിരംഗന്‍ ശക്തമായപ്പോള്‍ തന്നെ അച്ചന്‍മാരെ തെരുവിലിറക്കാനും പിതാവിനെ നേതൃനിരയിലെത്തിക്കാനും ജോയ്‌സിന് കഴിഞ്ഞു. ഇതിനിടയില്‍ പി.ടി. തോമസ് കസ്‌തൂരിരംഗനെയും ഗാഡ്‌ഗിലിനെയും അനുകൂലിച്ച് രംഗത്തെത്തിയതോടെ ജോയിസിന്റെ ശ്രമങ്ങള്‍ വിജയിച്ചു.
മധ്യതിരുവിതാംകൂറില്‍ പന്നിവെടി എന്നൊരു പ്രയോഗമുണ്ട്. പന്നിയെ വെടിവയ്‌ക്കും. പന്നി ഓടും. വീണ്ടും വെടിയുതിര്‍ക്കും. അപ്പോഴും ഓടും. എന്നാല്‍ ഓട്ടത്തിനൊടുവില്‍ പന്നി വീണ് കണ്ണടക്കും. ജോയ്‌സ് ആവര്‍ത്തിച്ച് ഉതിര്‍ത്ത പന്നി വെടിയില്‍ പി.ടി തോമസ് വീണു പോയി. തനിക്ക് നേരെ വെടിയുതിര്‍ത്തത് മാത്യു ആനിക്കുഴിക്കാട്ടിലാണെന്ന് തോമസ് വിശ്വസിക്കുന്നു. ആനിക്കുഴിക്കാട്ടിലിനെ മുന്നില്‍ നിര്‍ത്തി ജോയ്‌സ് ജോര്‍ജ് ഉതിര്‍ത്ത വെടിയാണെന്ന് പി.ടി. തോമസിന് മനസിലായിട്ടേയില്ല.
തോമസിനെ ഒഴിവാക്കിയപ്പോള്‍ ജോയ്‌സിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാന്‍ പിതാവ് ശ്രമിച്ചു. ഉമ്മന്‍ചാണ്ടി അനുകൂലമായിരുന്നെങ്കിലും സുധീരന്‍ എതിര്‍ത്തു. പി.ടി. യെ ഒഴിവാക്കി പിതാവിന്റെ പ്രതിനിധിക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത് പാതകമാണെന്ന് സുധീരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ അനുയായിയായ ഡീനിന്റെ പേര് ഉയര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് നിശബ്‌ദനാകേണ്ടി വന്നു.
ജോയ്‌സ് കളി പഠിച്ചവനാണ്. അയാള്‍ ശ്രമം ഉപേക്ഷിച്ചില്ല. പിതാവിനെ കൊണ്ട് പിണറായിയെ വിളിപ്പിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് ഇല്ലെങ്കില്‍ ജോയ്‌സിനെ പിന്തുണക്കാമെന്ന് പിണറായി സഖാവ് വാക്കു കൊടുത്തു. പിതാവ് ഫ്രാന്‍സിസ് ജോര്‍ജിനെ അരമനയിലേക്ക് വിളിപ്പിച്ചു. മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ സ്ഥാനാര്‍ത്ഥിത്വം വാങ്ങി നല്‍കാമെന്ന് ഉറപ്പു കൊടുത്തു. ജോസഫിനെ മത്സരരംഗത്ത് നിന്നും മാറ്റി നിര്‍ത്താമെന്നും പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജു വീണു. ഇനി അങ്കത്തട്ടിലേക്ക്. ഡീന്‍ തോല്‍ക്കുമെന്ന് ഉറപ്പാണ്. മാര്‍ആനിക്കുഴിക്കാട്ടിലിന്റെ ശബ്‌ദം ലോക്‌സഭയില്‍ കേള്‍പ്പിക്കാന്‍ ജോയ്‌സ് ജോര്‍ജ് ഡല്‍ഹിയിലെത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha